കളിപ്പാട്ട കയറ്റുമതിയില്‍ വര്‍ധനവ്

രാജ്യത്തെ കളിപ്പാട്ട കയറ്റുമതിയില്‍ വര്‍ധനവുണ്ടായതായി വാണിജ്യമന്ത്രാലയം.

author-image
anu
New Update
കളിപ്പാട്ട കയറ്റുമതിയില്‍ വര്‍ധനവ്

 

ന്യൂഡല്‍ഹി: രാജ്യത്തെ കളിപ്പാട്ട കയറ്റുമതിയില്‍ വര്‍ധനവുണ്ടായതായി വാണിജ്യമന്ത്രാലയം. കഴിഞ്ഞ 8 വര്‍ഷത്തിനിടെ കളിപ്പാട്ട ഇറക്കുമതിയില്‍ 52 ശതമാനത്തിന്റെ കുറവുണ്ടാകുകയും കയറ്റുമതി 239% വര്‍ധിക്കുകയും ചെയ്തതായി വാണിജ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ലക്‌നൗ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2014 മുതല്‍ 6 വര്‍ഷത്തിനിടെ രാജ്യത്തെ കളിപ്പാട്ട നിര്‍മാണ യൂണിറ്റുകള്‍ ഇരട്ടിയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ജനുവരിയില്‍ കളിപ്പാട്ടങ്ങള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സിന്റെ (ബിഐഎസ്) ഗുണനിലവാര മാനദണ്ഡം നിലവില്‍ വന്നിരുന്നു. ചൈനയില്‍ നിന്നുള്ള ഗുണിനിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി തടഞ്ഞ് ആഭ്യന്തര വിപണി ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

toy export Business News Latest News