/kalakaumudi/media/post_banners/25a8a8bb051fb491c51fc304d6b2a3d10f232f639e504b25748a7d4d63deec2b.jpg)
മുംബൈ: ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയുടെ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം 2,947.4 കോടി രൂപയായി. കമ്പനി 15.5 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 19 ശതമാനം ഉയര്‍ന്ന് 55,128 കോടി രൂപയായി. കമ്പനി ഈ പാദത്തില്‍ 75,990 കോടി രൂപയുടെ ഓര്‍ഡറുകള്‍ നേടി. വാര്‍ഷികാടിസ്ഥാനത്തില്‍ 25 ശതമാനം വളര്‍ച്ച കൈവരിച്ചു.
അന്താരാഷ്ട്ര തലത്തില്‍ 50,562 കോടി രൂപയുടെ ഓര്‍ഡറുകള്‍ ലഭിച്ചതായും കമ്പനി അറിയിച്ചു. ഡിസംബറില്‍ അവസാനിച്ച ഒമ്പത് മാസത്തെ ഓര്‍ഡര്‍ വരവ് 2.31 ലക്ഷം കോടി രൂപയാണ്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 49 ശതമാനം വളര്‍ച്ച നേടി. 1.38 ലക്ഷം കോടി രൂപയുടെ അന്താരാഷ്ട്ര ഓര്‍ഡറുകളും ലഭിച്ചു.
കഴിഞ്ഞ പാദത്തില്‍ അന്താരാഷ്ട്ര ബിസിനസില്‍ മൊത്തം വരുമാനത്തിന്റെ 44% നേടി. കഴിഞ്ഞ വര്‍ഷം ഇത് 37 ശതമാനമായിരുന്നു.