ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ചുങ്കം കൂട്ടിയതിന് മറുപടിയായി ഇന്ത്യയും അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കടലപ്പരിപ്പ്, പയര്‍, ആര്‍ട്ടേമിയ എന്നിവ ഉള്‍പ്പടെ മറ്റനേകം ഉത്പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തി. ഓഗസ്റ്റ് നാലു മുതലാണ് ഉയര്‍ത്തിയ തീരുവ പ്രാബല്യത്തില്‍ വരുകയെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ചൈന-അമേരിക്ക വ്യാപാരയുദ്ധത്തിന്‌റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ നിന്നുള്ള മുപ്പത് ഇനം സാധനങ്ങള്‍ക്ക് ഇന്ത്യ ചുങ്കം വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യയില്‍നിന്നുള്ള സ്റ്റീല്‍, അലുമിനിയം ഉത്പന്നങ്ങള്‍ക്ക് ആദ്യം ചുങ്കം കൂട്ടിയത് അമേരിക്കയാണ്. 24.1 കോടി ഡോളര്‍ ചുങ്കമാണ് അമേരിക്ക അവയില്‍നിന്നു പിരിക്കുക, എന്നാല്‍ ഇന്ത്യ ചുങ്കം വര്‍ധിപ്പിച്ച ഇനങ്ങളില്‍ നിന്ന് അത്രയും തന്നെ തുക തിരിക ലഭിക്കുകയും ചെയ്യും.
ഇന്ത്യ-അമേരിക്ക വ്യാപാര അന്തരീക്ഷം രൂക്ഷമാകുന്നു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ചുങ്കം കൂട്ടിയതിന് മറുപടിയായി ഇന്ത്യയും അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കടലപ്പരിപ്പ്
New Update