ആഗോള വളര്‍ച്ചയുടെ 16 % ഇന്ത്യയില്‍ നിന്ന്

ഈ സാമ്പത്തിക വര്‍ഷം ആഗോള വളര്‍ച്ചയുടെ 16 ശതമാനവും ഇന്ത്യയില്‍ നിന്നാകുമെന്ന് രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്). കോവിഡിനു ശേഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശക്തമായി തന്നെ തിരിച്ചുകയറിയതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

author-image
anu
New Update
ആഗോള വളര്‍ച്ചയുടെ 16 % ഇന്ത്യയില്‍ നിന്ന്

 

ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം ആഗോള വളര്‍ച്ചയുടെ 16 ശതമാനവും ഇന്ത്യയില്‍ നിന്നാകുമെന്ന് രാജ്യാന്തര നാണ്യനിധി(ഐഎംഎഫ്). കോവിഡിനു ശേഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശക്തമായി തന്നെ തിരിച്ചുകയറിയതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ സാധിച്ചതിനൊപ്പം തൊഴില്‍മേഖലയിലും വളര്‍ച്ചയുണ്ടായി. ആഗോള സാമ്പത്തിക വെല്ലുവിളി ഇന്ത്യയെ ബാധിച്ചില്ല എന്നതും ഗുണകരമാണ്.

2023ലെ ജി 20 ഉച്ചകോടിക്ക് വേദിയായതും ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പ്രാധാന്യം ഊട്ടിയുറപ്പിച്ചു. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമാണെന്നും ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നു.

Business News Latest News