
തിരുവനന്തപുരം: മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍ സുമന്‍ ബെറി. ജി20 അധ്യക്ഷതയ്ക്കു ശേഷം ഇന്ത്യയുടെ അവസ്ഥ സംബന്ധിച്ച് സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ്(സിഡിഎസ്) സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാരിസ്ഥിതിക പ്രതിബദ്ധതയുള്ള രാജ്യമാണ് ഇന്ത്യ. പുത്തന്‍ ബഹിരാകാശ സാങ്കേതിക വിദ്യകള്‍ ഇന്ത്യ കൈവരിച്ചിട്ടുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ രാജ്യം മുന്നേറുകയാണ്. സംസ്ഥാനങ്ങളുടെ വളര്‍ച്ചയാണ് രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ ചെയ്യുന്ന ജനസംഖ്യ കുറയുന്നതും പ്രായമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതുമാണ് കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വളര്‍ത്തുകയും കയറ്റുമതി മേഖലയെ സജീവമാക്കുകയും ചെയ്ത് കേരളത്തിന് സാമ്പത്തികമായി മുന്നേറാനുള്ള അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
