2030 വരെ ഇന്ത്യയുടെ വളര്‍ച്ച ആറുശതമാനത്തിന് മുകളില്‍

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2030 വരെ ആറു ശതമാനത്തിന് മുകളില്‍ തുടരുമെന്ന് ഗവേഷണ ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സാക്‌സ്. ചൈനയില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ഇന്ത്യയിലേക്ക് മാറുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

author-image
anu
New Update
2030 വരെ ഇന്ത്യയുടെ വളര്‍ച്ച ആറുശതമാനത്തിന് മുകളില്‍

മുംബൈ: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2030 വരെ ആറു ശതമാനത്തിന് മുകളില്‍ തുടരുമെന്ന് ഗവേഷണ ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സാക്‌സ്. ചൈനയില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ഇന്ത്യയിലേക്ക് മാറുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 6.5 ശതമാനത്തിനടുത്തോ അതിലുമുയര്‍ന്നതോ ആയ ശരാശരി വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കി.

2024 ഏപ്രിലില്‍ തുടങ്ങുന്ന സാമ്പത്തിക വര്‍ഷം 6.3 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ആര്‍ ബി ഐയുടെ അനുമാനമായ ഏഴു ശതമാനത്തിലും താഴെയാണിത്. ഇന്ത്യയിലെ ജനസംഖ്യയും ശക്തമായ സര്‍ക്കാരും നിക്ഷേപത്തിന് അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്. ആഭ്യന്തര വിപണിയിലെ ഉയര്‍ന്ന ഉപഭോഗമാണ് നിര്‍ണായകം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ നിക്ഷേപം ത്വരിതഗതിയില്‍ നടക്കുമെന്നും ഈ വര്‍ഷം രണ്ടാം പകുതിയില്‍ രാജ്യത്ത് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Business News Latest News