/kalakaumudi/media/post_banners/9b7ea61350bf88b9e55ed0f5fad1fdf1d526d1d81768b34c0c27474952647881.png)
ന്യൂഡൽഹി: ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്റ്റോകറൻസി ഇന്ത്യക്കാരുടെ കയ്യിൽ. ആഗോളതലത്തിൽ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ ക്രിപ്റ്റോകറൻസി ഉള്ളത് ഇന്ത്യക്കാർക്കാണെന്ന് കണക്കുകൾ.ബ്രോക്കര്‍ ചൂസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണക്കുകൾ പ്രതിപാദിച്ചിരിക്കുന്നത്.
2.74 കോടി ക്രിപ്റ്റോ ഉടമകളുമായി അമേരിക്കയാണ് തൊട്ടുപിന്നിൽ. റഷ്യയിൽ 1.74 കോടിയും നൈജീരിയയിൽ 1.30 കോടിയും ആളുകൾക്കാണ് ക്രിപ്റ്റോ കറൻസി ഉള്ളത്.ജനസംഖ്യ നിരക്കിൽ ലോകത്തിലെ ക്രിപ്റ്റോ ഉടമസ്ഥത നിരക്കിന്റെ കാര്യത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
ഇന്ത്യയിൽ വളരെ പെട്ടെന്ന് തരംഗമായി മാറിയ ഒന്നാണ് ക്രിപ്റ്റോ കറൻസി.സോഫ്റ്റ് വെയർ കോഡ് അഥവാ പ്രോഗ്രാമിംഗ് വഴിയാണ് ഈ പണം ഡെവലപ്പ് ചെയ്യുന്നത്. ഇതിൽ എൻക്രിപ്‌ഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇതിനെ ക്രിപ്റ്റോ കറൻസി എന്ന് വിളിക്കുന്നത്.
2018 ൽ സതോഷി നകമോട്ടോ ആണ് കറൻസി കണ്ടു പിടിയ്ക്കുന്നത്. ഡിജിറ്റൽ പണമാണെമെങ്കിൽ പോലും അവയ്ക്ക് മൂല്യമുണ്ട്. കമ്പ്യൂട്ടർ ശൃംഖലയെ ആശ്രയിച്ചുള്ള ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇതിന്റെ ഇടപാടുകൾ ട്രാക്ക് ചെയ്യുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
