തിരുവനന്തപുരത്തുകാര്‍ക്ക് പ്രിയം ചിക്കന്‍ വിഭവങ്ങളോട്; ഇന്ത്യ സ്വിഗ്ഗി റിപ്പോര്‍ട്ട്

അത്താഴഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിലാണ് തിരുവനന്തപുരം നഗരത്തില്‍ ഏറെ തിരക്കെന്ന് ഇന്ത്യ സ്വിഗ്ഗി റിപ്പോര്‍ട്ട് 2023.

author-image
anu
New Update
തിരുവനന്തപുരത്തുകാര്‍ക്ക് പ്രിയം ചിക്കന്‍ വിഭവങ്ങളോട്; ഇന്ത്യ സ്വിഗ്ഗി റിപ്പോര്‍ട്ട്

തിരുവനന്തപുരം: അത്താഴഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിലാണ് തിരുവനന്തപുരം നഗരത്തില്‍ ഏറെ തിരക്കെന്ന് ഇന്ത്യ സ്വിഗ്ഗി റിപ്പോര്‍ട്ട് 2023. വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളില്‍ നഗരനിവാസികള്‍ക്ക് താത്പര്യമേറെയെങ്കിലും ഏറ്റവുമധികം പ്രിയം ചിക്കന്‍ വിഭവങ്ങളോടാണ്.

ചിക്കന്‍ ബിരിയാണി, ചിക്കന്‍ ഫ്രൈഡ് റൈസ്, ചിക്കന്‍ ഫ്രൈ എന്നിവയ്ക്കു തൊട്ടുപിന്നിലെ സ്ഥാനങ്ങളിലായി മസാല ദോശ, പൊറോട്ട എന്നിവയുമുണ്ട്. ചോക്കോ ലാവ, കോക്കനട്ട് പുഡ്ഡിംഗ്, പ്രത്യേക ഫലൂഡ ഐസ്‌ക്രീം, ഫ്രൂട്ട് സാലഡ്, സ്‌പെഷ്യല്‍ നെയ്യ് ബോളി എന്നിവയ്ക്കും ആവശ്യക്കാരേറെ.

പോയവര്‍ഷം തിരുവനന്തപുരത്തെ ഒരൊറ്റ ഉപയോക്താവില്‍ നിന്ന് 1631 ഓര്‍ഡറുകള്‍ (പ്രതിദിനം ശരാശരി 4 വീതം) സ്വിഗ്ഗിക്കു ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റത്തവണ ലഭിച്ച ഏറ്റവും ഉയര്‍ന്ന ഓര്‍ഡര്‍ 18,711 രൂപയുടേതാണ്. കഴിഞ്ഞവര്‍ഷം ജനുവരി ഒന്നുമുതല്‍ നവംബര്‍ 15 വരെയുള്ള കണക്കുകളാണ് റിപ്പോര്‍ട്ടില്‍.

പുതിയ വിഭവങ്ങള്‍ക്കൊപ്പം പരമ്പരാഗത രുചികളോടുള്ള തിരുവനന്തപുരത്തിന്റെ ഇഷ്ടം സ്വിഗ്ഗിയിലെ ഓര്‍ഡറുകളിലൂടെ വ്യക്തമാകുന്നുണ്ടെന്ന് നാഷണല്‍ ബിസിനസ് ഹെഡ് വിപി സിദ്ധാര്‍ത്ഥ് ഭക്കൂ പറഞ്ഞു. നഗരത്തിലെ മികച്ച ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായതില്‍ സ്വിഗ്ഗിക്കു അഭിമാനമുണ്ട്. ഇത് പ്രതിബദ്ധതാ പൂര്‍ണമായ സേവനം കൂടുതല്‍ മികവോടെ തുടരുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

 

swiggy Latest News Business News