
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2019, 2020 വര്‍ഷങ്ങളില്‍ 7.3 ശതമാനം വളര്‍ച്ച നേടുമെന്ന് മൂഡീസ് റിപ്പോര്‍ട്ട് . ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ചിരിക്കുന്ന ചെലവിടല്‍ അടുത്ത വര്‍ഷങ്ങളിലെ സാമ്പത്തിക വളര്‍ച്ചയെ പിന്തുണക്കുമെന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ആഗോള വാണിജ്യ ഉത്പാദന രംഗത്തെ മാന്ദ്യം ഇന്ത്യയെ സാരമായി ബാധിക്കില്ലെന്നും യുഎസ് റേറ്റിംഗ് ഏജന്‍സിയുടെ ക്വാര്‍ട്ടോര്‍ലി ഗ്ലോബല്‍ മാക്രോ ഫോര്‍ 2019 ആന്‍ഡ് 2020 റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു .
ഈ മാസം അവസാനിക്കുന്ന 2019 സാമ്പത്തിക വര്‍ഷം ഇന്ത്യ ഏഴു ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമൊണ് കണക്കാക്കിയിരിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷം 7.2 ശതമാനമായിരുന്നു വളര്‍ച്ച. ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച, കര്‍ഷകര്‍ക്ക് നേരിട്ട് ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയും മധ്യവര്‍ഗക്കാര്‍ക്കുള്ള നികുതിയിളവുകളും ജിഡിപിയിലേക്ക് 0.45 ശതമാനത്തോളം സംഭാവന ചെയ്യുമെന്നും സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തി പകരുമെന്നുമാണ് മൂഡീസിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷത്തെ കര്‍ക്കശമായ ധന നയങ്ങളില്‍ നിന്ന് ഇപ്പോഴത്തെ ഉദാരമായ നിലപാടിലേക്ക് എത്താന്‍ റിസര്‍വ് ബാങ്കിനായിട്ടുണ്ട്. പണപ്പെരുപ്പം 2018 പകുതിയില്‍ നിന്ന് തുടര്‍ച്ചയായി കുറയുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 11.5 ശതമാനമായിരുന്നു നിഷ്‌ക്രിയ ആസ്തികള്‍ സെപ്റ്റംബറായപ്പോഴേക്കും 10.8 ശതമാനത്തിലേക്ക് കുറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചോടെ ഈ അനുപാതം 10.3 ശതമാനത്തിലേക്കെത്തുമൊണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്. ബാങ്കിംഗ് സംവിധാനങ്ങളുടെ പൂര്‍ണമായ മാറ്റത്തിന് കൂടുതല്‍ സമയം ആവശ്യമാണൊണ് മൂഡീസിന്റെ പക്ഷം. അടിസ്ഥാനസൗകര്യ മേഖലയിലെ ചെലവഴിക്കലും നൂട്രല്‍ സമ്പദ് വ്യവസ്ഥയും ആഭ്യന്തര പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നത് തുടരുമെന്നും മൂഡീസ് റിപ്പോര്‍ട്ട് പ്രവചിക്കുന്നു .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
