/kalakaumudi/media/post_banners/4382752c7c6af40c35972f768c7095da4ae82bfe022fbb7bf4d40812e37eda2b.jpg)
മുംബൈ : ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക് മൂഡീസ് ഇൻവെസ്റ്റേഴ്‌സ് സർവീസ് 6.2 ശതമാനമാക്കി താഴ്ത്തി. ഈ വർഷം 6.8 ശതമാനം വളർച്ച നേടുമെന്നാണ് മൂഡീസ് നേരത്തെ പ്രവചിച്ചിരുന്നത്. അടുത്ത വർഷത്തെ വളർച്ചാനിരക്കിലും 0.6 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് മൂഡീസ്.
തൊഴിലവസരങ്ങളിലുള്ള കുറവ്, ഗ്രാമീണമേഖലയിലുള്ള കുടുംബങ്ങളിലെ ദാരിദ്ര്യം, ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളിൽനിന്നുള്ള സമ്മർദം നിമിത്തം അനുഭവപ്പെടുന്ന കടുത്ത സാമ്പത്തികസ്ഥിതി തുടങ്ങിയ ഘടകങ്ങളുടെ സ്വാധീനമാണു വളർച്ച കുറയാനുള്ള കാരണമായി മൂഡീസ് ചൂണ്ടിക്കാട്ടുന്നത്. പുറത്ത് നിന്നുള്ള ഘടകങ്ങളേക്കാളുപരി ആഭ്യന്തര പ്രശ്നങ്ങളാണ് ഇന്ത്യൻ സാമ്പത്തിക രംഗത്തെ കാര്യമായി ബാധിച്ചതെന്നും മൂഡീസ് വ്യക്തമാക്കി.