
കൊച്ചി: എഫ്‌ഐഎം ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഇന്ധന പങ്കാളിയായി ഇന്ത്യന്‍ ഓയില്‍. 2024 മുതല്‍ 2026 വരെയാണ് കരാര്‍. അടുത്ത മൂന്നു വര്‍ഷത്തേക്ക് എഫ്‌ഐഎം സംഘടിപ്പിക്കുന്ന എല്ലാ ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളിലും ഇന്ത്യന്‍ ഓയില്‍ വികസിപ്പിച്ചെടുത്ത കാറ്റഗറി 2 റേസിംഗ് ഇന്ധനമായ 'സ്റ്റോം' ആയിരിക്കും ഉപയോഗിക്കുക. ഇന്ത്യന്‍ ഓയിലിന്റെ ഗുജറാത്ത് റിഫൈനറിയിലാണ് 'സ്റ്റോം' ഉല്‍പ്പാദിപ്പിക്കുന്നത്.
മാര്‍ച്ച് 15 മുതല്‍ 17 വരെ തായ്ലന്‍ഡില്‍ നടക്കുന്ന മത്സരത്തിനുള്ള ''സ്റ്റോം'' ഇന്ധനം 2024 ഫെബ്രുവരി 23-നായിരുന്നു മുംബൈയിലെ നവ ഷേവ തുറമുഖത്ത് നിന്ന് കേന്ദ്ര പെട്രോളിയം & പ്രകൃതി വാതകവും ഭവനവും നഗര കാര്യങ്ങളും മന്ത്രി ഹര്‍ദീപ് സിംഗ് പുരി വെര്‍ച്വല്‍ ഫ്‌ലാഗ്-ഓഫ് ചെയ്തത്.