ഇന്ത്യൻ ഒാഹരി വിപണിയിൽ വൻ കുതിപ്പ്

ഇന്ത്യൻ ഒാഹരി വിപണിയിൽ വൻ കുതിപ്പ് . ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ മുംബൈ ഒാഹരി സൂചിക സെൻസെക്സ് 168 പോയിന്‍റ് ഉയർന്നു. 167.59 പോയിന്‍റ് ഉയർന്ന സെൻസെക്സ് 29,823.43 പോയിന്‍റിലെത്തി.

author-image
Greeshma G Nair
New Update
ഇന്ത്യൻ ഒാഹരി വിപണിയിൽ വൻ കുതിപ്പ്

 

മുംബൈ : ഇന്ത്യൻ ഒാഹരി വിപണിയിൽ വൻ കുതിപ്പ് . ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ മുംബൈ ഒാഹരി സൂചിക സെൻസെക്സ് 168 പോയിന്‍റ് ഉയർന്നു. 167.59 പോയിന്‍റ് ഉയർന്ന സെൻസെക്സ് 29,823.43 പോയിന്‍റിലെത്തി. ദേശീയ സൂചിക 44.60 പോയിന്‍റ് ഉയർന്ന് 9,262.55 പോയിന്‍റിലാണ് വ്യാപാരം നടക്കുന്നത്.

യു.എസ്, യൂറോപ്യൻ വിപണികൾ നേട്ടമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യൻ വിപണിക്ക് നേട്ടമുണ്ടായത് .

റിലയൻസ് ഇൻഡസ്ട്രീസ്, എം ആൻഡ് എം, വിപ്രോ, എച്ച്.ഡി.എഫ്.സി ലിമിറ്റഡ്, എൽ ആൻഡ് ടി, ഐ.സി.ഐ.സി.ഐ ബാങ്ക്, പവർ ഗ്രിഡ് ലുപിൻ ആൻഡ് റെഡ്ഡീസ് എന്നീ കമ്പനികളുടെ ഒാഹരികൾ നേട്ടത്തിലാണ്.

share market