ജി- 20 രാജ്യങ്ങള്‍ക്കിടയില്‍ ജിഡിപിയില്‍ ഏറ്റവും ഇടിവ് ഇന്ത്യയില്‍

ജി- 20 രാജ്യങ്ങള്‍ക്കിടയില്‍ ജിഡിപിയില്‍ ഏറ്റവും ഇടിവ് ഇന്ത്യയിലെന്ന് നാണ്യനിധി ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ്. ചൈന ഒഴികെ മറ്റെല്ലാ രാജ്യങ്ങളുടെയും ജിഡിപി ഇക്കാലയളവില്‍ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ ജിഡിപി 25.6 ശതമാനം ഇടിഞ്ഞതായാണ് ഗീതാ ഗോപിനാഥിന്റെ ട്വീറ്റിലെ ഗ്രാഫിലുള്ളത്. തൊട്ടടുത്ത ബ്രിട്ടന്റെ ജിഡിപിയുടെ ഇടിവ് 20.4 ശതമാനമാണ്. അതേസമയം ചൈനയുടെ ജിഡിപി തൊട്ടുമുന്‍പത്തെ മാസത്തെ അപേക്ഷിച്ച് 12. 3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

author-image
online desk
New Update
ജി- 20 രാജ്യങ്ങള്‍ക്കിടയില്‍ ജിഡിപിയില്‍ ഏറ്റവും ഇടിവ് ഇന്ത്യയില്‍

ജി- 20 രാജ്യങ്ങള്‍ക്കിടയില്‍ ജിഡിപിയില്‍ ഏറ്റവും ഇടിവ് ഇന്ത്യയിലെന്ന് നാണ്യനിധി ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ്. ചൈന ഒഴികെ മറ്റെല്ലാ രാജ്യങ്ങളുടെയും ജിഡിപി ഇക്കാലയളവില്‍ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ ജിഡിപി 25.6 ശതമാനം ഇടിഞ്ഞതായാണ് ഗീതാ ഗോപിനാഥിന്റെ ട്വീറ്റിലെ ഗ്രാഫിലുള്ളത്. തൊട്ടടുത്ത ബ്രിട്ടന്റെ ജിഡിപിയുടെ ഇടിവ് 20.4 ശതമാനമാണ്. അതേസമയം ചൈനയുടെ ജിഡിപി തൊട്ടുമുന്‍പത്തെ മാസത്തെ അപേക്ഷിച്ച് 12. 3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജി-20 രാജ്യങ്ങളുടെ ഏപ്രില്‍- ജൂണ്‍ മാസത്തെ ജിഡിപി ശതമാനം വെളിവാക്കുന്ന ഗ്രാഫോടെയാണ് ഗീതാ ഗോപിനാഥിന്റെ ട്വീറ്റ്.

indias gdp