ഇന്ത്യയുടെ കരുതല്‍ സ്വര്‍ണ്ണം 558 ടണ്‍

ബര്‍ലിന്‍: ഇന്ത്യയുടെ കരുതല്‍ സ്വര്‍ണ്ണം 558 ടണ്‍ എന്ന് റിപ്പോര്‍ട്ട്. ജര്‍മ്മന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യാന്തര തലത്തില്‍ കരുതല്‍ സ്വര്‍ണ്ണ നിക്ഷേപത്തില്‍ ഇന്ത്യക്ക് പത്താം സ്ഥാനമാണുളളത്. ലോകരാജ്യങ്ങളില്‍ ഇക്കാര്യത്തില്‍

author-image
praveen prasannan
New Update
ഇന്ത്യയുടെ കരുതല്‍ സ്വര്‍ണ്ണം 558 ടണ്‍

 ബര്‍ലിന്‍: ഇന്ത്യയുടെ കരുതല്‍ സ്വര്‍ണ്ണം 558 ടണ്‍ എന്ന് റിപ്പോര്‍ട്ട്. ജര്‍മ്മന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യാന്തര തലത്തില്‍ കരുതല്‍ സ്വര്‍ണ്ണ നിക്ഷേപത്തില്‍ ഇന്ത്യക്ക് പത്താം സ്ഥാനമാണുളളത്. ലോകരാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ അമേരിക്കയാണ് ഒന്നാമത്. അമേരിക്കയുടെ നിക്ഷേപം 8133 ടണ്ണാണ്.

സ്വര്‍ണ്ണ നിക്ഷേപത്തില്‍ ഒന്നാം സ്ഥാനം 8133 ടണുമായി അമരിക്കയ്ക്കാണ്. ജര്‍മ്മനി 3378 ടണ്ണുമായി രണ്ടാം സ്ഥാനത്തും ഇറ്റലി 2452 ടണ്‍ സ്വര്‍ണ്ണവുമായി മൂന്നാമതുമാണ്. ഫ്രാന്‍സ് 2436 ടണ്ണുമായി നാലാമതുണ്ട്. ചൈനയ്ക്ക് 1839 ടണ്‍ സ്വര്‍ണ്ണമാണ് നിക്ഷേപമായുള്ളത്. റഷ്യക്ക് 1543 ടണ്‍ സ്വര്‍ണ്ണമാണ് നിക്ഷേപമായുള്ളത്. സ്വിട്സര്‍ലന്‍ഡിന് 1040 ടണ്‍ സ്വര്‍ണ്ണം നിക്ഷേപമായുണ്ട്.ജപ്പാന് 765 ടണ്ണും നെതര്‍ലന്‍ഡ്സിന് 612 ടണ്‍ സ്വര്‍ണ്ണവും നിക്ഷേപമായുണ്ട്. ഇന്ത്യക്ക് 588 ടണ്‍ സ്വര്‍ണ്ണമാണ് നിക്ഷേപമായുള്ളത്.

indias reserve gold is 558 Ton