ബജറ്റ് പ്രതീക്ഷ; വിപണിയില്‍ മുന്നേറ്റം

ബജറ്റിന്റെ പ്രതീക്ഷയില്‍ വിപണിയില്‍ മുന്നേറ്റം. ഇതോടെ വ്യാപാര ആഴ്ചയിലെ രണ്ടാമത്തെ ദിവസവും സൂചികകള്‍ നേട്ടത്തിലായി. നിഫ്റ്റി 17,500ന് മുകളിലെത്തി.

author-image
RK
New Update
ബജറ്റ് പ്രതീക്ഷ; വിപണിയില്‍ മുന്നേറ്റം

മുംബൈ: ബജറ്റിന്റെ പ്രതീക്ഷയില്‍ വിപണിയില്‍ മുന്നേറ്റം. ഇതോടെ വ്യാപാര ആഴ്ചയിലെ രണ്ടാമത്തെ ദിവസവും സൂചികകള്‍ നേട്ടത്തിലായി. നിഫ്റ്റി 17,500ന് മുകളിലെത്തി.

സെന്‍സെക്സ് 544 പോയന്റ് ഉയര്‍ന്ന് 58,559 ലും നിഫ്റ്റി 145 പോയന്റ് നേട്ടത്തില്‍ 17,485ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ബിപിസിഎല്‍, ടാറ്റ മോട്ടോഴ്സ്, ഐഒസി, ഐടിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

business nifty