രണ്ടാം ദിവസവും ഓഹരി വിപണിയില്‍ തകര്‍ച്ച

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ തകര്‍ച്ച. സെന്‍സെക്സ് 340 പോയന്റ് നഷ്ടത്തില്‍ 50,500ലും നിഫ്റ്റി 181 പോയന്റ് താഴ്ന്ന് 14,890 ലുമാണ് വ്യാപാരം തുടങ്ങിയത്.

author-image
Web Desk
New Update
രണ്ടാം ദിവസവും ഓഹരി വിപണിയില്‍ തകര്‍ച്ച

മുംബൈ: രണ്ടാം ദിവസവും ഓഹരി വിപണിയില്‍ തകര്‍ച്ച. സെന്‍സെക്സ് 340 പോയന്റ് നഷ്ടത്തില്‍ 50,500ലും നിഫ്റ്റി 181 പോയന്റ് താഴ്ന്ന് 14,890 ലുമാണ് വ്യാപാരം തുടങ്ങിയത്.

ആഗോള വ്യാപകമായുണ്ടായ വില്പന സമ്മര്‍ദമാണ് സൂചികകളെ ബാധിച്ചത്.

ബിഎസ്ഇയിലെ 1241 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 947 ഓഹരികള്‍ നഷ്ടത്തിലുമാണ്. 117 ഓഹരികള്‍ക്ക് മാറ്റമില്ല.

റിലയന്‍സ്, ഐടിസി, ഇന്‍ഫോസിസ്, അള്‍ട്രടെക് സിമെന്റ്, ബജാജ് ഫിന്‍സര്‍വ്, സണ്‍ ഫാര്‍മ, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

ഒഎന്‍ജിസി, എന്‍ടിപിസി, മാരുതി സുസുകി, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ടൈറ്റാന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.

nifty sensex