ഇന്‍ഡ്‌റോയല്‍ ഗ്രൂപ്പിന്റെ ദി അപ്ടൗണ്‍ ആഡംബര ഫ്‌ളാറ്റ് സമുച്ചയം; ഉദ്ഘാടനം നവംബര്‍ 4 ന്

യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്‌റോയല്‍ ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ ഇന്‍ഡ്‌റോയല്‍ പ്രോപ്പര്‍ട്ടീസിന്റെ ആഡംബര ഫ്‌ളാറ്റ് സമുച്ചയമായ ദി അപ്ടൗണിന്റെ താക്കോല്‍ദാന ചടങ്ങ് നവംബര്‍ 4 ന്. ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂട് താക്കോല്‍ ദാന ചടങ്ങില്‍ മുഖ്യാതിഥിയാകുമെന്ന് ഇന്‍ഡ്‌റോയല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സുഗതന്‍ ജനാര്‍ദ്ദനന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

author-image
Web Desk
New Update
ഇന്‍ഡ്‌റോയല്‍ ഗ്രൂപ്പിന്റെ ദി അപ്ടൗണ്‍ ആഡംബര ഫ്‌ളാറ്റ് സമുച്ചയം; ഉദ്ഘാടനം നവംബര്‍ 4 ന്

തിരുവനന്തപുരം: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്‌റോയല്‍ ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ ഇന്‍ഡ്‌റോയല്‍ പ്രോപ്പര്‍ട്ടീസിന്റെ ആഡംബര ഫ്‌ളാറ്റ് സമുച്ചയമായ ദി അപ്ടൗണിന്റെ താക്കോല്‍ദാന ചടങ്ങ് നവംബര്‍ 4 ന്. ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂട് താക്കോല്‍ ദാന ചടങ്ങില്‍ മുഖ്യാതിഥിയാകുമെന്ന് ഇന്‍ഡ്‌റോയല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സുഗതന്‍ ജനാര്‍ദ്ദനന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അന്താരാഷ്ട്രനിലവാരത്തിലുള്ള സൗകര്യങ്ങളോടുകൂടിയ 217 അപ്പാര്‍ട്ട്മന്റുകളാണ് ദി അപ്ടൗണില്‍ ഒരുക്കിയിട്ടുള്ളത്. ആധുനിക രൂപകല്‍പ്പന, പ്രൗഢി എന്നിവ ഇതിന്റെ പ്രത്യേകതകളാണെന്ന് അദ്ദേഹം പറഞ്ഞു.

നഗരത്തിന്റെ ഹൃദയഭാഗത്ത് പിഎംജി-കണ്ണമ്മൂല റോഡിലാണ് ദി അപ്ടൗണ്‍ സ്ഥിതി ചെയ്യുന്നത്. പരിസ്ഥിതിക്കിണങ്ങുന്ന നിര്‍മ്മാണവും മഴവെള്ള സംഭരണി, മികച്ച ഊര്‍ജ്ജ വിനിയോഗ സംവിധാനങ്ങള്‍ എന്നിവയും ഇവിടെയുണ്ട്.

ആഡംബര ജീവിതത്തിന്റെ അവസാനവാക്കാണ് ദി അപ്ടൗണെന്ന് സുഗതന്‍ ജനാര്‍ദ്ദനന്‍ പറഞ്ഞു. ഗുണമേന്‍മ, പ്രൗഢി, സുരക്ഷ എന്നിവയ്ക്ക് രൂപകല്‍പ്പനയുടെ ഘട്ടം മുതല്‍ പ്രാധാന്യം നല്‍കി. എല്ലാ മുറികളിലും കാറ്റും വെളിച്ചവും ധാരാളം ലഭിക്കുന്ന വിധത്തിലാണ് രൂപകല്‍പ്പന.

ശീതികരിച്ചതും വൈഫൈ സൗകര്യമുള്ളതുമായ ആഡംബര ലോബി, അകത്തളം എന്നിവ അപ്ടൗണിന്റെ പ്രത്യേകതയാണ്. പ്രൊഫഷണല്‍ പരിശീലനം ലഭിച്ച ഫെസിലിറ്റി മാനേജ്മന്റ് സ്റ്റാഫും ഇവിടെയുണ്ടാകും.

സുരക്ഷാ കാര്യങ്ങള്‍ക്കും മികച്ച പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. വീഡിയോ ഡോര്‍ ഫോണ്‍ മുന്‍വാതിലില്‍ ഘടിപ്പിച്ചിട്ടുണ്ട്. എച് ഡി ഐപി ക്യാമറ, മാഗ്‌നറ്റിക് ഡോര്‍ സ്റ്റോപ്പര്‍, ഹൈബ്രിഡ് എസി, തോഷിബ സ്പീഡ് ലിഫ്റ്റുകള്‍, മോഷന്‍ സെന്‍സര്‍ ലൈറ്റുകള്‍, അടുക്കളയില്‍ പാചകവാതക ചോര്‍ച്ച തടയുന്നതിനുള്ള സെന്‍സറുകള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്.

ഇന്‍ഡ് റോയല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സണ്ണി ജോര്‍ജ്ജ്, സിഇഒ എസ് മാധവന്‍ പിള്ള തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വിവിധ വാണിജ്യസ്ഥാപനങ്ങള്‍ ഒത്തു ചേരുന്ന ബഹുരാഷ്ട്ര ബ്രാന്‍ഡാണ് ഇന്‍ഡ്‌റോയല്‍ ഗ്രൂപ്പ്. ഫര്‍ണീച്ചര്‍, രാജ്യാന്തര വാണിജ്യം, ഹോസ്പിറ്റാലിറ്റി, പ്രോപര്‍ട്ടി ഡെവലപ്മന്റ് എന്നിവയെല്ലാം കമ്പനി ചെയ്യുന്നുണ്ട്. ഇതിനു പുറമെ ഇന്‍ഡ്‌റോയല്‍ ഫര്‍ണീച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഇന്റീരിയര്‍ ഡിസൈന്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടത്തി വരുന്നു.

ആക്കുളത്ത് ഫൈസ് സ്റ്റാര്‍ ഹോട്ടലും അപ്പാര്‍ട്ട്മന്റ് കോംപ്ലക്‌സ്, നഗരത്തില്‍ കൊമേഴ്‌സ്യല്‍-റസിഡന്‍സ് കോംപ്ലക്‌സ് എന്നിവയാണ് ഇന്‍ഡ്‌റോയലിന്റെ ഭാവി പദ്ധതികള്‍.

business Thiruvananthapuram indroyal properties