എന്‍ആര്‍ഐ ഹോം കമിംഗ് ഉല്‍സവവുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രവാസി ഇടപാടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പ്രത്യേക സിനിമാ പ്രദര്‍ശനങ്ങളും നടത്തും.

author-image
Greeshma Rakesh
New Update
എന്‍ആര്‍ഐ ഹോം കമിംഗ്  ഉല്‍സവവുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

തിരുവനന്തപുരം: പ്രവാസി ഉപഭോക്താക്കളുമായി ഓണം ആഘോഷിക്കുവാനായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്‍ആര്‍ഐ ഹോം കമിങ് ഉല്‍സവം അവതരിപ്പിച്ചു. പ്രവാസി ഇടപാടുകാരേയും കുടുംബങ്ങളേയും ശാഖകളിലേക്കു ക്ഷണിക്കുന്ന ബാങ്ക് വിളക്കു കൊളുത്തലും സല്‍ക്കാരവും സംഘടിപ്പിക്കും.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രവാസി ഇടപാടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പ്രത്യേക സിനിമാ പ്രദര്‍ശനങ്ങളും നടത്തും. പ്രവാസികള്‍ക്ക് അവരുടെ സാമ്പത്തിക ആസൂത്രണം സുഗമമാക്കാന്‍ ഉതകുന്ന വിധത്തില്‍ മികച്ച ഫിനാന്‍ഷ്യല്‍ പ്ലാനര്‍മാരുടെ നേതൃത്വത്തില്‍ സാമ്പത്തിക സാക്ഷരതാ സെഷനുകളും സംഘടിപ്പിക്കും.

ഇവയ്ക്കു പുറമെ തങ്ങള്‍ക്ക് താല്‍പര്യമുള്ള അക്കൗണ്ട് നമ്പര്‍ തെരഞ്ഞെടുക്കാനും എന്‍ആര്‍ഇ/എന്‍ആര്‍ഒ സേവിങ്സ് അക്കൗണ്ടുകള്‍ക്ക് 6.75 ശതമാനം എന്ന ഈ രംഗത്തെ ഏറ്റവും മികച്ച പലിശ നിരക്കു നേടാനും അവസരം ലഭ്യമാക്കുന്നുണ്ട്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.5 ശതമാനം വരെയും നേട്ടം ലഭിക്കും. ഇന്ത്യയിലേക്കു പണമയക്കാനായി ഇന്‍ഡസ്ഫാസ്റ്റ്റെമിറ്റ് ഡോട്ട് കോം എന്ന സംവിധാനവും ആരംഭിച്ചിട്ടുണ്ട്.

Bussiness News kerala IndusInd Bank NRI Homecoming Festival