വ്യാവസായിക ഉല്‍പാദന വളര്‍ച്ചയില്‍ ഇടിവ്

രാജ്യത്തെ വ്യാവസായിക ഉല്‍പാദന വളര്‍ച്ചയില്‍ ഇടിവ് രേഖപ്പെടുത്തി.

author-image
anu
New Update
വ്യാവസായിക ഉല്‍പാദന വളര്‍ച്ചയില്‍ ഇടിവ്

ന്യൂഡല്‍ഹി: രാജ്യത്തെ വ്യാവസായിക ഉല്‍പാദന വളര്‍ച്ചയില്‍ ഇടിവ് രേഖപ്പെടുത്തി. ജനുവരിയില്‍ അടിസ്ഥാന വ്യവസായ മേഖലയിലെ വളര്‍ച്ചാ നിരക്ക് 3.6 ശതമാനമായി താഴ്ന്നു. പതിനഞ്ച് മാസത്തിനിടെയിലുള്ള കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. റിഫൈനറി, രാസവളങ്ങള്‍, വൈദ്യുതി, സ്റ്റീല്‍ തുടങ്ങിയ മേഖലകളിലെ തളര്‍ച്ചയാണ് വ്യാവസായിക ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചത്. എട്ട് പ്രധാന മേഖലകളിലെ വ്യാവസായിക ഉത്പാദനത്തില്‍ ഡിസംബറില്‍ 4.9 ശതമാനം വളര്‍ച്ചയാണുണ്ടായിരുന്നത്.

business india industrial production growth