വിലക്കയറ്റത്തോതില്‍ കുറവ്

രാജ്യമാകെയുള്ള വിലക്കയറ്റത്തോതില്‍ കുറവ് രേഖപ്പെടുത്തി. വിലക്കയറ്റത്തോത് മൂന്ന് മാസത്തെ കുറഞ്ഞ നിരക്കായ 5.1 ശതമാനമായി.

author-image
anu
New Update
വിലക്കയറ്റത്തോതില്‍ കുറവ്

 

ന്യൂഡല്‍ഹി: രാജ്യമാകെയുള്ള വിലക്കയറ്റത്തോതില്‍ കുറവ് രേഖപ്പെടുത്തി. വിലക്കയറ്റത്തോത് മൂന്ന് മാസത്തെ കുറഞ്ഞ നിരക്കായ 5.1 ശതമാനമായി. ഡിസംബറില്‍ 4 മാസത്തെ ഉയര്‍ന്ന നിരക്കായ 5.69 ശതമാനമായിരുന്നു. മൊത്തത്തിലുള്ള നിരക്കില്‍ നേരിയ വര്‍ധനയുണ്ടെങ്കിലും റിസര്‍വ് ബാങ്കിന്റെ സഹനപരിധിയായ 6 ശതമാനത്തിനുള്ളിലാണ്. വിലക്കയറ്റത്തോത് 4 ശതമാനത്തിലെത്തിക്കുകയാണ് ആര്‍ബിഐയുടെ ലക്ഷ്യം.

ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോത് ഡിസംബറില്‍ 9.53 ശതമാനമായിരുന്നത് 8.3 ശതമാനമായി കുറഞ്ഞു. കേരളത്തിലെ വിലക്കയറ്റത്തോത് ഡിസംബറില്‍ 4.28% ആയിരുന്നത് 4.04% ആയി. നവംബറില്‍ ഇത് 4.8% ആയിരുന്നു. നഗരമേഖലകളിലെ വിലക്കയറ്റം 4.24 ശതമാനവും ഗ്രാമങ്ങളിലേത് 3.91 ശതമാനവുമാണ്.

Business News Latest News