/kalakaumudi/media/post_banners/a7e9d287db34b4283f200ffb001e096810889f4f5daa95473d8206e26ff824d2.jpg)
തിരുവനന്തപുരം: സഹകരണ മേഖലയില്‍ വായ്പാ പലിശ നിരക്ക് 0.50% വര്‍ധിപ്പിച്ചു. പുതിയ വായ്പകള്‍ക്കാണ് ഉയര്‍ന്ന നിരക്ക് ബാധകമാകുക. സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളും ബാങ്കുകളും നല്‍കുന്ന വിവിധ വായ്പകളുടെ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. അതേസമയം കാര്‍ഷിക, കാര്‍ഷിക അനുബന്ധ മേഖലയ്ക്കുള്ള വായ്പകളുടെ പലിശ നിരക്കില്‍ മാറ്റമില്ല.
പ്രാഥമിക സഹകരണ സംഘങ്ങളിലെ പുതുക്കിയ പലിശ നിരക്ക് : വിവാഹ വായ്പ - 10.50% , ചികിത്സാ വായ്പ - 11.25%, വീട് അറ്റകുറ്റപ്പണി (രണ്ട് ലക്ഷം രൂപ വരെ 10%, രണ്ട് ലക്ഷത്തിനു മുകളില്‍ 11%), കണ്‍സ്യൂമര്‍ വായ്പ 12 % , വിദേശത്തു ജോലിക്ക് പോകുന്നതിനുള്ള വായ്പ 12 %, വാഹന വായ്പ 11 %, ഓവര്‍ ഡ്രാഫ്റ്റ് 12.25 % എന്നിങ്ങനെയാണ് പലിശ നിരക്ക്.
ഭവന നിര്‍മാണ വായ്പ മൂന്നു ലക്ഷം രൂപ വരെ 9.50 %, മൂന്നു ലക്ഷത്തിനു മുകളില്‍ 10.50 %, 5 ലക്ഷത്തിനു മേല്‍ 10 ലക്ഷം വരെ വായ്പയ്ക്കും 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്കും 10.50 % എന്നിങ്ങനെയാണ് പലിശ നിരക്ക്.
മൂന്നു സെന്റ് വരെ ഭൂമിയുള്ളവര്‍ക്കും ഭൂമി ഇല്ലാത്തവര്‍ക്കും വീട് വയ്ക്കുന്നതിനുള്ള വായ്പയ്ക്ക് പലിശ നിരക്കില്‍ മാറ്റമില്ല. ഭൂമി വാങ്ങുന്നതിനുള്ള വായ്പ, ട്രേഡേഴ്സ് വായ്പ എന്നിവയുടെ പലിശ നിരക്ക് 12.50 ശതമാനമായി നിശ്ചയിച്ചു.