സഹകരണ ബാങ്കിങ് മേഖലയില്‍ നിക്ഷേപത്തിന്റെ പലിശ നിരക്ക് വര്‍ധിപ്പിക്കും

സംസ്ഥാനത്തെ സഹകരണ ബാങ്കിങ് മേഖലയില്‍ നിക്ഷേപത്തിന്റെ പലിശ നിരക്ക് വര്‍ധിപ്പിക്കും. ഒരുവര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 0.50 ശതമാനവും ഒരുവര്‍ഷത്തി

author-image
anu
New Update
സഹകരണ ബാങ്കിങ് മേഖലയില്‍ നിക്ഷേപത്തിന്റെ പലിശ നിരക്ക് വര്‍ധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കിങ് മേഖലയില്‍ നിക്ഷേപത്തിന്റെ പലിശ നിരക്ക് വര്‍ധിപ്പിക്കും. ഒരുവര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 0.50 ശതമാനവും ഒരുവര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.75 ശതമാനവുമാണ് വര്‍ധന. പ്രാഥമിക സഹകരണ സംഘങ്ങള്‍, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വര്‍ധനവെന്ന് മന്ത്രി വി.എന്‍. വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പൊതുമേഖലാ ബാങ്കുകളിലേക്കാളും കൂടുതല്‍ പലിശ ലഭിക്കുന്ന വിധത്തിലാണ് പലിശ നിരക്ക് ക്രമീകരിച്ചിരിക്കുന്നത്. നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം. മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പലിശ നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതിനുമുമ്പ് പലിശ നിരക്കില്‍ വര്‍ധനവ് വരുത്തിയത്.

Latest News Business News