കരുത്താനാകാനൊരുങ്ങി രൂപ; രാജ്യാന്തര പണമിടപാടുകള്‍ ഇനി രൂപയില്‍ നടത്താം

22 രാജ്യങ്ങള്‍ ഇന്ത്യന്‍ ബാങ്കുകളില്‍ പ്രത്യേക വോസ്ട്രോ അക്കൗണ്ടുകള്‍ തുറന്നു.

author-image
Greeshma Rakesh
New Update
കരുത്താനാകാനൊരുങ്ങി രൂപ; രാജ്യാന്തര പണമിടപാടുകള്‍ ഇനി രൂപയില്‍ നടത്താം

ന്യൂഡല്‍ഹി:22 രാജ്യങ്ങള്‍ ഇന്ത്യന്‍ ബാങ്കുകളില്‍ പ്രത്യേക വോസ്ട്രോ അക്കൗണ്ടുകള്‍ തുറന്നു. ആഭ്യന്തര ബാങ്കുകള്‍ക്ക് അവരുടെ രാജ്യാന്തര ഇടപാടുകാരുടെ ബാങ്കിംഗ് ആവശ്യകതകള്‍ പ്രാദേശിക കറന്‍സി ഉപയോഗിച്ച് നിറവേറ്റുന്നതിനുള്ള മാര്‍ഗമാണ് വോസ്‌ട്രോ അക്കൗണ്ടുകള്‍.

ലോകസഭയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ പ്രത്യേക വോസ്‌ട്രോ അക്കൗണ്ടുകള്‍ സ്ഥാപിച്ച രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ടിട്ടുണ്ട്.

ഫിജി, ജര്‍മ്മനി, ഇസ്രായേല്‍, കെനിയ, മലേഷ്യ, മൗറീഷ്യസ്, മ്യാന്‍മര്‍, ന്യൂസിലാന്‍ഡ്, ഒമാന്‍, റഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ടാന്‍സാനിയ, ഉഗാണ്ട, ബംഗ്ലാദേശ്, മാലിദ്വീപ്, കസാക്കിസ്ഥാന്‍, യുകെ എന്നിവ ഉള്‍പ്പെടെ പട്ടികയിലുണ്ട്. നേരത്തെ വിവിധ രാജ്യങ്ങള്‍ ചരക്കുകളും മറ്റും ഇറക്കുമതി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുമ്പോള്‍, പ്രാദേശിക കറന്‍സിയില്‍ പണമടയ്ക്കാന്‍ കഴിയില്ലായിരുന്നു. യുഎസ് ഡോളര്‍ ലോകത്തിലെ മുന്‍നിര റിസര്‍വ് കറന്‍സിയായതിനാല്‍ ഡോളറിലാണ് ഇടപാടുകള്‍.

  • വോസ്‌ട്രോ അക്കൗണ്ട്?

ഒരു ആഭ്യന്തര ബാങ്ക് വിദേശ സ്ഥാപനങ്ങള്‍ക്കായി ആഭ്യന്തര ബാങ്കിന്റ് കറന്‍സിയില്‍ അക്കൗണ്ട് തുറക്കാന്‍ സഹായിക്കുന്നതാണ് വോസ്ട്രോ അക്കൗണ്ട്. ഇന്ത്യയില്‍ ആണെങ്കില്‍ ഈ അക്കൗണ്ടിലൂടെ രൂപയില്‍ ഇടപാടുകള്‍ നടത്താം.

ഇന്‍ഡസ്ഇന്‍ഡ് ബാങ്കും യൂക്കോ ബാങ്കും ഉള്‍പ്പെടെ ഒമ്പത് ബാങ്കുകള്‍ക്ക് വോസ്‌ട്രോ അക്കൗണ്ട് ആരംഭിക്കാന്‍ നേരത്തെ ആര്‍ബിഐ അനുമതി നല്‍കിയിരുന്നു. റഷ്യയുമുള്ള വ്യാപാരം എളുപ്പമാക്കാന്‍ ആയിരുന്നു ആദ്യം വോസ്‌ട്രോ അക്കൗണ്ടുകള്‍ക്ക് അനുമതി നല്‍കിയത്.

  • വ്യാപാരികള്‍ക്ക് നേട്ടമാകും

ഈ സംവിധാനം നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വ്യാപാര സമൂഹവുമായി സര്‍ക്കാര്‍ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്നു. ഇന്ത്യയുടെ കയറ്റുമതിക്ക് പ്രാധാന്യം നല്‍കി രൂപയുടെ അന്താരാഷ്ട്ര വ്യാപാരത്തിനായുള്ള പേയ്മെന്റ് സെറ്റില്‍മെന്റുകള്‍ സുഗമമാക്കുന്നതിനുള്ള സംവിധാനം ആര്‍ബിഐ നേരത്തെ അവതരിപ്പിച്ചിരുന്നു.

2022 ജൂലൈ 11 മുതല്‍ അന്താരാഷ്ട്ര വ്യാപാര ഇടപാടുകള്‍ക്കായി ഇന്‍വോയ്സിംഗിനും ഇന്ത്യന്‍ രൂപയിലുള്ള പണം ഇടാപാടുകള്‍ക്കും ആര്‍ബിഐ അനുമതി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് കൂടുതല്‍ രാജ്യങ്ങള്‍ വോസ്‌ട്രോ അഅക്കൗണ്ട് തുറക്കുന്നത്.

Vostro Account Bussiness News Ruprees International Money Transaction