ഇന്റര്‍നാഷണല്‍ സ്‌പൈസ് കോണ്‍ഫറന്‍സ് ഞായറാഴ്ച ആരംഭിക്കും.

ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം (എ.ഐ.എസ്.ഇ.എഫ്.) ഇന്റര്‍നാഷണല്‍ സ്‌പൈസ് കോണ്‍ഫറന്‍സിന്റെ (ഐ.എസ്.സി.) ഏഴാം പതിപ്പ് മാര്‍ച്ചില്‍ ആരംഭിക്കും.

author-image
anu
New Update
ഇന്റര്‍നാഷണല്‍ സ്‌പൈസ് കോണ്‍ഫറന്‍സ് ഞായറാഴ്ച ആരംഭിക്കും.

കൊച്ചി: ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം (എ.ഐ.എസ്.ഇ.എഫ്.) ഇന്റര്‍നാഷണല്‍ സ്‌പൈസ് കോണ്‍ഫറന്‍സിന്റെ (ഐ.എസ്.സി.) ഏഴാം പതിപ്പ് മാര്‍ച്ചില്‍ ആരംഭിക്കും. മൂന്നിന് ആരംഭിക്കുന്ന കോണ്‍ഫറന്‍സ് ആറിന് അവസാനിക്കും. ഡല്‍ഹി ഗുഡ്ഗാവിലുള്ള ഹയാത്ത് റീജന്‍സിയിലാണ് സമ്മേളനം. കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തിലാണ് സമ്മേളനം നടക്കുന്നത്.

വരും വര്‍ഷങ്ങളില്‍ സുഗന്ധവ്യഞ്ജന വ്യവസായത്തെ രൂപപ്പെടുത്തുന്ന ഉയര്‍ന്നുവരുന്ന പ്രവണതകള്‍, വെല്ലുവിളികള്‍, അവസരങ്ങള്‍ എന്നിവയും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

Latest News Business News international spice conference