മുച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തില്‍ വര്‍ധന

ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള ചെറുകിട ഉപഭോക്താക്കളുടെ നിക്ഷേപം ഫെബ്രുവരിയില്‍ 23 ശതമാനം ഉയര്‍ന്ന് 26,866 കോടി രൂപയായി.

author-image
anu
New Update
മുച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തില്‍ വര്‍ധന

 

കൊച്ചി: ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള ചെറുകിട ഉപഭോക്താക്കളുടെ നിക്ഷേപം ഫെബ്രുവരിയില്‍ 23 ശതമാനം ഉയര്‍ന്ന് 26,866 കോടി രൂപയായി. കടപ്പത്രങ്ങളിലേക്കുള്ള 63,800 കോടി രൂപ കൂടി കണക്കിലെടുത്താല്‍ മൊത്തം 1.2 ലക്ഷം കോടി രൂപയാണ് ഫെബ്രുവരിയില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ ലഭിച്ചത്.

ഇരുപത്തിമൂന്ന് മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിക്ഷേപമാണിത്. ജനുവരിയില്‍ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ 21,780 കോടി രൂപ നിക്ഷേപമായി ലഭിച്ചിരുന്നു.സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികളിലൂടെ ഫെബ്രുവരിയില്‍ (എസ്.ഐ.പി) 19,186 കോടി രൂപ വിപണിയിലെത്തിയെന്നും അസോസിയേഷന്‍ ഒഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിമാസം ചെറിയ തുകകളായി ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന സംവിധാനമായ എസ്.ഐ.പികളില്‍ പണം മുടക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണെന്ന് അസോസിയേഷന്റെ കണക്കുകള്‍ പറയുന്നു. നിലവില്‍ 8.2 കോടി അക്കൗണ്ടുകളാണ് എസ്.ഐ.പിയിലുള്ളത്. ഫെബ്രുവരിയില്‍ മാത്രം 49.79 ലക്ഷം പുതിയ എസ്.ഐ.പി രജിസ്‌ട്രേഷനുകളാണുള്ളത്.

business mutual fund invest