ഇന്ത്യൻ ബോണ്ടുകളിൽ നിക്ഷേപത്തിനൊരുങ്ങി റഷ്യ കമ്പനികൾ

ഇന്ത്യൻ ബോണ്ടുകളിൽ റഷ്യൻ കമ്പനികളും ബാങ്കുകളും നിക്ഷേപത്തിനൊരുങ്ങുന്നു.ഇന്ത്യൻ ബാങ്ക് അസോസിയേഷനാണ് സർക്കാർ ബോണ്ടുകളിൽ റഷ്യൻ കമ്പനികൾ നിക്ഷേപത്തിനൊരുങ്ങുന്ന വിവരം അറിയിച്ചത്.

author-image
Lekshmi
New Update
ഇന്ത്യൻ ബോണ്ടുകളിൽ നിക്ഷേപത്തിനൊരുങ്ങി റഷ്യ കമ്പനികൾ

ന്യൂഡൽഹി: ഇന്ത്യൻ ബോണ്ടുകളിൽ റഷ്യൻ കമ്പനികളും ബാങ്കുകളും നിക്ഷേപത്തിനൊരുങ്ങുന്നു.ഇന്ത്യൻ ബാങ്ക് അസോസിയേഷനാണ് സർക്കാർ ബോണ്ടുകളിൽ റഷ്യൻ കമ്പനികൾ നിക്ഷേപത്തിനൊരുങ്ങുന്ന വിവരം അറിയിച്ചത്.

ഇന്ത്യൻ ബാങ്ക് അസോസിയേഷൻ മേധാവി സുനിൽ മേത്തയാണ് നിക്ഷേപം സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്.അവർക്ക് അധിക പണമുണ്ട്,അതവർ സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കുന്നു. ഇത്തരത്തിൽ ഇന്ത്യൻ ബോണ്ടുകളിൽ നിക്ഷേപം നടത്താനുള്ള അവസരം ആർ.ബി.ഐ തുറന്നിരുന്നുവെന്നും സുനിൽ മേത്ത പറഞ്ഞു.

ഇന്ത്യയുമായുള്ള വ്യപാരത്തിലൂടെ അധികമായി ലഭിച്ച രൂപയാണ് ഇത്തരത്തിൽ ബോണ്ടുകളിൽ റഷ്യൻ കമ്പനികൾ നിക്ഷേപിക്കുന്നതെന്നാണ് സൂചന.രൂപയെ റൂബിളാക്കി മാറ്റാനുള്ള ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് നടപടിയെന്നാണ് റിപ്പോർട്ട്.

indian government investing rupee bonds