
തിരുവനന്തപുരം: സഹകരണ ബാങ്കില്‍ ഉയര്‍ത്തിയ പലിശ നിരക്ക് പഴയ നിരക്കിലേക്ക് കുറച്ചേക്കും. നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായിട്ടായിരുന്നു പലിശ നിരക്ക് ഉയര്‍ത്തിയത്. ഇതിനായി പ്രത്യേക പലിശനിര്‍ണയസമിതി യോഗം ചേരും.
കഴിഞ്ഞ ജനുവരി 10 മുതല്‍ നടന്ന നിക്ഷേപ സമാഹരണത്തില്‍ ഒരുമാസം കൊണ്ട് 23000 കോടിയുടെ നിക്ഷേപമാണ് സമാഹരിക്കാനായത്. ഈ നിക്ഷേപത്തിന് ഉയര്‍ന്ന പലിശ ലഭിക്കും. പലിശ വര്‍ധന കേരളബാങ്കിനും ബാധകമായിരുന്നു. ഇതോടെ കേരള ബാങ്കില്‍ മറ്റു സംഘങ്ങള്‍ നിക്ഷേപിക്കുന്ന തുകയ്ക്കും ഇതേ പലിശ വര്‍ധന നല്‍കേണ്ടിവന്നു. ഇതു കേരള ബാങ്കിനെ ബാധിക്കുമെന്നതിനാലാണ് ഉയര്‍ന്ന പലിശ നിരക്കില്‍ പുനരാലോചനയ്ക്കു യോഗം ചേരുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
