ഗോപാല്‍ സ്‌നാക്‌സ് ഐപിഒ ഉടന്‍

പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ ഗോപാല്‍ സ്നാക്സിന്റെ പ്രാഥമിക ഓഹരി വില്പന(ഐ.പി.ഒ) ഉടന്‍ ആരംഭിക്കും. മാര്‍ച്ച് ആറിനാകും ഐപിഒ തുടങ്ങുക.

author-image
anu
New Update
ഗോപാല്‍ സ്‌നാക്‌സ് ഐപിഒ ഉടന്‍

 

കൊച്ചി: പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ ഗോപാല്‍ സ്നാക്സിന്റെ പ്രാഥമിക ഓഹരി വില്പന(ഐ.പി.ഒ) ഉടന്‍ ആരംഭിക്കും. മാര്‍ച്ച് ആറിനാകും ഐപിഒ തുടങ്ങുക. 3,81,401 രൂപയാണ് ഇക്വിറ്റി ഓഹരി വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഒരു രൂപയാണ് മുഖവില. ഓഹരികള്‍ക്കായി നിക്ഷേപകര്‍ക്ക് മാര്‍ച്ച് 11 വരെ അപേക്ഷിക്കാം.

വാങ്ങാവുന്ന കുറഞ്ഞ ഒഹരികളുടെ എണ്ണം 37 ആണ്. 650 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐ.പി.ഒയിലൂടെ കമ്പനി വിറ്റഴിക്കാന്‍ ലക്ഷ്യമിടുന്നത്. ഗോപാല്‍ എന്ന ബ്രാന്‍ഡില്‍ കമ്പനിക്ക് വിവിധ വിഭാഗങ്ങളിലായി 84 ഭക്ഷ്യ ഉത്പന്നങ്ങളാണുള്ളത്.

business ipo gopal snacks