എസ്.ബി.ഐയുടെ രണ്ട് ഉപസ്ഥാപനങ്ങള്‍ ഐപിഒയ്ക്ക്

എസ്ബിഐയുടെ രണ്ട് ഉപസ്ഥാപനങ്ങള്‍ ഐപിഒയ്ക്ക് ഒരുങ്ങുന്നു.

author-image
anu
New Update
എസ്.ബി.ഐയുടെ രണ്ട് ഉപസ്ഥാപനങ്ങള്‍ ഐപിഒയ്ക്ക്

 

ന്യൂഡല്‍ഹി: എസ്ബിഐയുടെ രണ്ട് ഉപസ്ഥാപനങ്ങള്‍ ഐപിഒയ്ക്ക് ഒരുങ്ങുന്നു. എസ്.ബി.ഐ പേയ്മെന്റ്സ് ലിമിറ്റഡ്, എസ്.ബി.ഐ ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ് എന്നിവയാണ് ഐപിഒയ്ക്ക് ഒരുങ്ങുന്നത്. അടുത്ത 12 മുതല്‍ 18 മാസത്തിനകം പ്രാരംഭ ഓഹരി വില്‍പന നടത്താനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

എസ്.ബി.ഐ പേയ്മെന്റ്സിന് നിലവില്‍ 45,000 കോടി രൂപയുടെയും എസ്.ബി.ഐ ജനറല്‍ ഇന്‍ഷ്വറന്‍സിന് 30,000 കോടി രൂപയുടെയും വിപണി മൂല്യമുണ്ട്.

 

sbi Business News ipo