ശമ്പള വര്‍ധന വെട്ടിക്കുറച്ച് ഐടി സ്ഥാപനങ്ങള്‍

ജീവനക്കാരുടെ ശമ്പള വര്‍ധനയും സ്ഥാനക്കയറ്റവും വെട്ടിക്കുറച്ച് ഇന്‍ഫോസിസ് അടക്കമുള്ള വന്‍കിട ഐടി സ്ഥാപനങ്ങള്‍.

author-image
anu
New Update
ശമ്പള വര്‍ധന വെട്ടിക്കുറച്ച് ഐടി സ്ഥാപനങ്ങള്‍

 

ബെംഗളൂരു: ജീവനക്കാരുടെ ശമ്പള വര്‍ധനയും സ്ഥാനക്കയറ്റവും വെട്ടിക്കുറച്ച് ഇന്‍ഫോസിസ് അടക്കമുള്ള വന്‍കിട ഐടി സ്ഥാപനങ്ങള്‍. ആഗോള സാമ്പത്തിക മാന്ദ്യ സൂചനകളെത്തുടര്‍ന്നാണിത്. 20% വരെ വാര്‍ഷിക ശമ്പള വര്‍ധന ലഭിച്ചിരുന്നവര്‍ക്ക് ഇത്തവണ ലഭിച്ചത് 3 മുതല്‍ 10 ശതമാനം വരെ മാത്രമാണ്.

പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ സ്ഥാനക്കയറ്റത്തിനൊപ്പം 50% വരെ ശമ്പളവര്‍ധന നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് തുടങ്ങിയ മാന്ദ്യം 6 മാസം കൊണ്ടു മറികടക്കാമെന്ന കണക്കുകൂട്ടല്‍ തെറ്റിയതോടെയാണ് സ്ഥാപനങ്ങള്‍ ചെലവു ചുരുക്കല്‍ നടപടികള്‍ക്ക് തുടക്കമിട്ടത്. ഐടി മേഖലയെ ഗുരുതരമായി ബാധിച്ച 2007-09 കാലത്തെ മാന്ദ്യത്തിനു സമാനമാണ് ഇപ്പോഴത്തെ സ്ഥിതിയെന്നാണ് വിലയിരുത്തല്‍. പ്രതിസന്ധിയെ മറികടക്കുമെന്ന ശുഭാപ്തിവിശ്വാസവും പലരും പങ്കുവയ്ക്കുന്നുണ്ട്.

Business News Latest News