
2021 ഏപ്രിലിലാണ് ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ ട്രയംഫ് തങ്ങളുടെ ഏറ്റവും വിലക്കുറവുള്ള ബൈക്ക് ട്രൈഡന്റ് 660 ഇന്ത്യയിലവതരിപ്പിച്ചത്. ഒരു വർഷത്തിന് ശേഷം നിർമാതാക്കൾ ട്രൈഡന്റ് 660 അടിസ്ഥാനമാക്കിയ സ്പോർട്സ് ടൂറർ പതിപ്പ്, ടൈഗർ സ്പോർട്ട് 660 ഇന്ത്യയിൽ അവതരിപ്പിച്ചു. 8.95 ലക്ഷം രൂപയാണ് പ്രാരംഭ വില.
ലൂസെർൺ ബ്ലൂ -സഫയർ ബ്ലാക്ക്, ഗ്രാഫൈറ്റ് വിത്ത് സഫയർ ബ്ലാക്ക്, കോറോസി റെഡ് - ഗ്രാഫൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്.പുതിയ ട്രയംഫ് ടൈഗർ സ്‌പോർട്ട് 660 ഇന്ത്യൻ നിരയിലെ ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ ടൈഗർ ആണ്.
സാഹസിക ടൂറർ ട്രയംഫിന്റെ ട്രൈഡന്റ് 660 നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിനെ അടിസ്ഥാനമാക്കിയുള്ളതാണ്. വലിയ 17 ലിറ്റർ ഇന്ധന ടാങ്ക്, സിംഗിൾ പീസ് സീറ്റ്, സ്റ്റബി എക്‌സ്‌ഹോസ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബൈക്കിന് കരുത്ത് പകരുന്നത് 660 സിസി, ലിക്വിഡ്-കൂൾഡ്, ഇൻലൈൻ-3 സിലിണ്ടർ എഞ്ചിനാണ്.10,250 ആർപിഎമ്മിൽ 80 എച്ച്പി പവറും 6,250 ആർപിഎമ്മിൽ 64 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സ് ആണ് ട്രാൻസ്മിഷൻ.