ടിഡികെയുടെ ബാറ്ററി പ്ലാന്റ് ഹരിയാനയില്‍ ആരംഭിക്കും

ടിഡികെ കോര്‍പറേഷന്റെ പുതിയ ബാറ്ററി പ്ലാന്റ് ഹരിയാനയില്‍ ആരംഭിക്കും. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

author-image
Web Desk
New Update
ടിഡികെയുടെ ബാറ്ററി പ്ലാന്റ് ഹരിയാനയില്‍ ആരംഭിക്കും

ന്യൂഡല്‍ഹി: ടിഡികെ കോര്‍പറേഷന്റെ പുതിയ ബാറ്ററി പ്ലാന്റ് ഹരിയാനയില്‍ ആരംഭിക്കും. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐഫോണുകള്‍ക്കു വേണ്ടി ലിഥിയം അയോണ്‍ ബാറ്ററികള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ടിഡികെ. 60007000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഫാക്ടറി പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ 70008000 പേര്‍ക്ക് ജോലി ലഭിക്കുമെന്നും കരുതുന്നു. ഹരിയാനയിലെ മനേസറില്‍ 180 ഏക്കര്‍ സ്ഥലത്താണ് ഫാക്ടറി നിര്‍മ്മിക്കുന്നത്. ടിഡികെയുടെ പ്ലാന്റ് പരിസ്ഥിതി അനുമതിയുടെ ഘട്ടത്തിലാണ്.

ഇന്ത്യയില്‍ നിര്‍മിക്കുന്ന ഐഫോണുകള്‍ക്കായാകും ബാറ്ററികള്‍ നിര്‍മിക്കുക. ആപ്പിളിനായി ബാറ്ററി അസംബ്ള്‍ ചെയ്യുന്ന സണ്‍വോഡ ഇലക്ട്രോണിക്‌സിനാണ് ടിഡികെ ബാറ്ററി നല്‍കുന്നത്. നിലവില്‍ സണ്‍വോഡ സെല്ലുകള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ചൈനീസ് ബാറ്ററി കമ്പനിയായ അംപെരെക്‌സ് ടെക്‌നോളജി ലിമിറ്റഡിനെ(എടിഎല്‍) 2005ല്‍ ഏറ്റെടുത്തതോടെയാണ് ഈ രംഗത്ത് ടിഡികെ കുതിപ്പ് തുടങ്ങിയത്. എടിഎലിന്റെ സബ്‌സിഡിയറി കമ്പനിയായ നവിതാസിസ് ഹരിയാനയിലെ ബാവലില്‍ റീച്ചാര്‍ജബ്ള്‍ ബാറ്ററികള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്.

Latest News Business News