ബിസിനസ് വിൽക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; ഒടുവിൽ തീരുമാനമായി, ബിസ്ലേരിയെ നയിക്കുക ജയന്തി ചൗഹാൻ

ഇന്ത്യയിലെ മുന്‍നിര പാക്കേജ്ഡ് വാട്ടർ കമ്പനിയായ ബിസ്ലേരിയെ നയിക്കുക ബിസ്ലേരി ഇന്റർനാഷണൽ ചെയർമാൻ രമേഷ് ചൗഹാന്റെ മകൾ ജയന്തി ചൗഹാൻ.

author-image
Lekshmi
New Update
ബിസിനസ് വിൽക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; ഒടുവിൽ തീരുമാനമായി, ബിസ്ലേരിയെ നയിക്കുക ജയന്തി ചൗഹാൻ

ഇന്ത്യയിലെ മുന്‍നിര പാക്കേജ്ഡ് വാട്ടർ കമ്പനിയായ ബിസ്ലേരിയെ നയിക്കുക ബിസ്ലേരി ഇന്റർനാഷണൽ ചെയർമാൻ രമേഷ് ചൗഹാന്റെ മകൾ ജയന്തി ചൗഹാൻ.കഴി‍ഞ്ഞ ആഴ്ചയാണ് ബിസ്‌ലേരിയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നുവെന്ന വാർത്ത വന്നത്.എന്നാൽ ഈ ഏറ്റെടുക്കലിൽ നിന്ന് പിന്മാറിയെന്ന് നിലവിൽ അറിയിച്ചിരിക്കുകയാണ് ടാറ്റ.

രമേഷ് ചൗഹാന്റെ ഏക മകളാണ് 38 കാരിയായ ജയന്തി ചൗഹാൻ, നിലവിൽ കമ്പനിയുടെ വൈസ് ചെയർപേഴ്‌സണാണ് ജയന്തി.'ഞങ്ങളുടെ പ്രൊഫഷണൽ ടീമിനൊപ്പം ജയന്തി ചൗഹാൻ കമ്പനിയെ നയിക്കും. ബിസിനസ് വിൽക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല' ബിസ്ലേരി ചെയർമാൻ രമേഷ് ചൗഹാൻ പറഞ്ഞു.

കഴിഞ്ഞ നവംബറിൽ ബിസ്‌ലേരി ഇന്റർനാഷണൽ, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സിന് കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും 6,000-7,000 കോടി രൂപയ്ക്ക് വിൽക്കാൻ ചർച്ച നടത്തിയിരുന്നു.അടുത്ത 7- 8 മാസത്തിനുള്ളിൽ കരാർ പൂർത്തിയാകുമെന്ന് അതിൽ പറഞ്ഞിരുന്നു.കഴിഞ്ഞയാഴ്ച ചർച്ചകൾ അവസാനിപ്പിച്ചതായും ഈ വിഷയത്തിൽ കൃത്യമായ കരാറിലോ പ്രതിബദ്ധതയിലോ ഏർപ്പെട്ടിട്ടില്ല എന്നും ടിസിപിഎൽ പറഞ്ഞു.

 

ജയന്തി വർഷങ്ങളായി കമ്പനിയുടെ ബിസിനസിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്.ഈയിടെയായി, ബിസ്‌ലേരിയുടെ വേദിക ബ്രാൻഡ് വികസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അവർ.ലണ്ടനിൽ നിന്നുള്ള പരിശീലനം ലഭിച്ച ഫാഷൻ ഡിസൈനറും ഫോട്ടോഗ്രാഫറുമാണ് ജയന്തി.ഡിജിറ്റൽ മാർക്കറ്റിംഗ്, പരസ്യം, ആശയവിനിമയ വികസനം തുടങ്ങിയ വിവിധ മേഖലകൾ അവർ കൈകാര്യം ചെയ്യുന്നു.

Bisleri jayanti chauhan