/kalakaumudi/media/post_banners/f1facee978546e17ebae8032f30884c0061c89897a6fa338e904186fa8d3efa4.jpg)
തിരുവനന്തപുരം: മൂന്നു മാസം കൊണ്ട് പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സര്‍വീസായി ജസീറ എയര്‍വെയ്‌സ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ അവസാനമാണ് കുവൈറ്റിലേക്ക് ജസീറ സര്‍വീസ് തുടങ്ങിയത്. 2017 ഒക്‌റ്റോബറിലാണ് ജസീറ എയര്‍വെയ്‌സ് ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിച്ചത്.
കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് തിരുവനന്തപുരം ഉള്‍പ്പെടെ ഇന്ത്യയിലെ എട്ട് നഗരങ്ങളിലേക്ക് ജസീറ സര്‍വീസ് വ്യാപിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിച്ച എയര്‍ലൈന്‍, കുവൈറ്റില്‍ നിന്ന് ആഴ്ചയില്‍ രണ്ട് വിമാന സര്‍വീസ് നടത്തുന്നുണ്ട്. കുവൈറ്റിലേക്കും ജിസിസിയിലെ മറ്റ് രാജ്യങ്ങളിലേക്കും ചെലവ് കുറഞ്ഞതും നേരിട്ടുള്ളതുമായ യാത്രയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ജസീറ എയര്‍വേസില്‍, ന്യായമായ നിരക്കില്‍ യാത്രക്കാര്‍ക്ക് മികച്ച കണക്റ്റിവിറ്റി നല്‍കി ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുതായി ജസീറ എയര്‍വേയ്സിന്റെ സൗത്ത് ഏഷ്യ റീജണല്‍ മാനേജര്‍ റൊമാന പര്‍വി പറഞ്ഞു.
2017 ഒക്ടോബറില്‍ ഹൈദരാബാദിലേക്കാണ് ജസീറ ആദ്യമായി സര്‍വീസ് ആരംഭിച്ചത്. ജസീറയുടെ ജീവനക്കാരില്‍ പകുതിയും സ്ത്രീകളാണെ പ്രത്യേകത കൂടിയുണ്ട്. തിരുവനന്തപുരത്തു നിന്ന് മറ്റു നഗരങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകുന്നവര്‍ക്ക് ഇപ്പോള്‍ നല്‍കേണ്ടി വരുന്ന വന്‍ ടിക്കറ്റ് നിരക്കിന് ജസീറ എയര്‍വെയ്‌സ് പരിഹാരം കാണുമെന്ന് ജസീറ റൊമാന പര്‍വി വ്യക്തമാക്കി.