/kalakaumudi/media/post_banners/a175ea29e1fff95478d4b7e7b1ceb14f980f1375ce24ae0adb8cde9c07cce90a.jpg)
മുംബയ്: ജറ്റ് എയര്‍വെയ് സ് തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര , അന്താരാഷ്ട്ര റൂട്ടുകളിലേക്ക് നിരക്കുകളില്‍ കുറവ് വരുത്തി. ശരാശരി 20 ശതമാനം കുറവാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എക്കണോമി ക്ളാസിലാണ് നിരക്ക് കുറവ്.
തിങ്കളാഴ്ച മുതല്‍ നാല് ദിവസത്തേക്കാണ് ടിക്കറ്റ് വില്‍പന. ആഭ്യന്തര യാത്രയ്ക്ക് അടുത്ത വര്‍ഷം ജനുവരി അഞ്ച് മുതല്‍ ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് പറക്കാം. അന്താരാഷ്ട്ര യാത്രയ്ക്കുള്ള നിരക്ക് കുറഞ്ഞ ടിക്കറ്റുകള്‍ ഉടന്‍ ലഭ്യമാക്കും.
ആഭ്യന്തര യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ 899 രൂപ മുതല്‍ ടിക്കറ്റ് ലഭിക്കും. അന്താരാഷ്ട്ര റൂട്ടുകളില്‍ 10693 മുതല്‍ ടിക്കറ്റ് ലഭിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
