/kalakaumudi/media/post_banners/1e815741f116406e50c9332e4fe3d563fbfd0f2190dcc7bb4944bbe894eaad39.jpg)
യൂറോപ്യന്‍ കമ്പനിയായ എസ് ഇ എസുമായി സഹകരിച്ച്, ജിയോ പ്ലാറ്റ് ഫോംസ് രാജ്യത്ത് ഉപഗ്രഹ ഇന്റര്‍നെറ്റ് സംവിധാനമൊരുക്കും. ജിയോ സ്‌പേസ് ടെക്‌നോളജി ലിമിറ്റഡ് എന്നപേരില്‍ സംയുക്ത സംരംഭമായാണ് കമ്പനി പ്രവര്‍ത്തിക്കുക. എസ് ഇ എസിന് 51 ശതമാനവും ജിയോയ്ക്ക് 41 ശതമാനവും ഉടമസ്ഥതാവകാശമാകും കമ്പനിയില്‍ ഉണ്ടാകുക. 750 കോടി രൂപയുടേതാണ് ഇടപാട്. എസ് ഇ എസിന്റെ ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും കമ്പനി പ്രവര്‍ത്തിക്കുക.
100 ജി ബി പി എസുവരെ വേഗമുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ഉപഗ്രഹ സംവിധാനത്തിലൂടെ കഴിയുമെന്ന് ജിയോ അധികൃതര്‍ അറിയിച്ചു. ലക്‌സംബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ് ഇ എസിന് നിലവില്‍ 70 ലേറെ ഉപഗ്രഹങ്ങളുണ്ട്. ഫൈബര്‍ കണക്ടിവിറ്റി വിപുലീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതോടൊപ്പം തുടരുമെന്നും ജിയോ അറിയിച്ചു. 5 ജി സേവനം ലഭ്യമാക്കുനുള്ള പ്രവര്‍ത്തനങ്ങളും തുടരും. രാജ്യത്തെ ഗ്രാമങ്ങളും പട്ടണങ്ങളും ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.