ജോണ്‍ വര്‍ഗീസ് ധനലക്ഷ്മി ബാങ്ക് ജനറല്‍ മാനേജര്‍

ധനലക്ഷ്മി ബാങ്ക് ജനറല്‍ മാനേജരായി ജോണ്‍ വര്‍ഗീസ് ചുമതലയേറ്റു. നിലവില്‍ ബാങ്കിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ് വിഭാഗത്തിന്റെ മേധാവിയാണ്.

author-image
anu
New Update
ജോണ്‍ വര്‍ഗീസ് ധനലക്ഷ്മി ബാങ്ക് ജനറല്‍ മാനേജര്‍

 

തൃശൂര്‍: ധനലക്ഷ്മി ബാങ്ക് ജനറല്‍ മാനേജരായി ജോണ്‍ വര്‍ഗീസ് ചുമതലയേറ്റു. നിലവില്‍ ബാങ്കിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ് വിഭാഗത്തിന്റെ മേധാവിയാണ്. ബാങ്കിംഗിലും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലും 31 വര്‍ഷത്തിലധികം അനുഭവസമ്പത്തുള്ള ജോണ്‍ വര്‍ഗീസ് 2005 മുതല്‍ ബാങ്കിന്റെ വിവിധ വിഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നു. ജനറല്‍ മാനേജര്‍ പദവിയില്‍ ബിസിനസ് ഡെവലപ്മെന്റ്, ഓപ്പറേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ്, അസോസിയേറ്റ് പ്രോഡക്ടസ് ബിസിനസ്, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ ചുമതല വഹിക്കും.

business dhanalakshmi bank general manager john vargise