ജോസ്‌കോ ജുവലേഴ്‌സ് കിഴക്കേക്കോട്ട ഷോറൂമിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

ജോസ്‌കോ ജുവലേഴ്സില്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. കിഴക്കേക്കോട്ട ഷോറൂമിന്റെ വാര്‍ഷികാഘോഷങ്ങള്‍ ജനുവരി 10 വരെ നടക്കും.

author-image
anu
New Update
ജോസ്‌കോ ജുവലേഴ്‌സ് കിഴക്കേക്കോട്ട ഷോറൂമിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

കോട്ടയം: ജോസ്‌കോ ജുവലേഴ്സില്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. കിഴക്കേക്കോട്ട ഷോറൂമിന്റെ വാര്‍ഷികാഘോഷങ്ങള്‍ ജനുവരി 10 വരെ നടക്കും. ഇതിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പ്രതിദിന നറുക്കെടുപ്പിലൂടെ രണ്ട് സ്വര്‍ണ നാണയങ്ങള്‍ സമ്മാനമായി ലഭിക്കും. ഹോള്‍സെയില്‍ ഡിവിഷനില്‍ സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലി 1.5 ശതമാനം മുതലാണ്. പഴയ സ്വര്‍ണാഭരണങ്ങള്‍ക്ക് വിപണി വിലയേക്കാള്‍ ഗ്രാമിന് 50 രൂപ അധികം നേടി പുതിയ വജ്രാഭരണങ്ങളാക്കി മാറ്റാം.

നാണയങ്ങള്‍, ആന്റിക്, ചെട്ടിനാട് തുടങ്ങിയവ ഒഴികെയുള്ള സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം കിഴിവും നറുക്കെടുപ്പിലൂടെ ഹോം അപ്ലയന്‍സും സമ്മാനമായി നേടാം. ഡയമണ്ട് ആഭരണങ്ങള്‍ക്ക് കാരറ്റിന് 15000 രൂപ വരെ കിഴിവും സ്പെഷ്യല്‍ സമ്മാനവും ലഭിക്കും. അത്യപൂര്‍വ ഡിസൈനുകളിലുള്ള ആന്റിക്, നാഗാസ്, ലക്ഷ്മി, ചെട്ടിനാട്, സിംഗപ്പൂര്‍,മുംബൈ, കൊല്‍ക്കത്ത ആഭരണങ്ങളും വൈവിധ്യമാര്‍ന്ന പാര്‍ട്ടിവെയര്‍ കളക്ഷനുകളും വാര്‍ഷികാഘോഷത്തിന് മികവേകുമെന്ന് ജോസ്‌കോ ഗ്രൂപ്പ് എം.ഡിയും സി.ഇ.ഒ.യുമായ ടോണി ജോസ് അറിയിച്ചു. വിവിധ സ്വര്‍ണാഭരണ ശേഖരത്തിനൊപ്പം ഡയമണ്ട് ആഭരണങ്ങളുടെ അത്യപൂര്‍വശ്രേണിയും കിഴക്കേക്കോട്ട ഷോറൂമില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News Business News josco jewellers