ജോസ് ആലുക്കാസിന്റെ പുതിയ ഷോറൂം ബെംഗളൂരുവില്‍

ജോസ് ആലുക്കാസിന്റെ ബെംഗളൂരുവിലെ എട്ടാമത് ഷോറൂം എച്ച്.എസ്.ആര്‍.

author-image
anu
New Update
ജോസ് ആലുക്കാസിന്റെ പുതിയ ഷോറൂം ബെംഗളൂരുവില്‍

 

ബെംഗളൂരു: ജോസ് ആലുക്കാസിന്റെ ബെംഗളൂരുവിലെ എട്ടാമത് ഷോറൂം എച്ച്.എസ്.ആര്‍. ലേഔട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചലച്ചിത്ര താരം ശര്‍മിള മാന്ദ്രെ ഷോറൂം ഉദ്ഘാടനം ചെയ്തു.

ചെയര്‍മാന്‍ ജോസ് ആലുക്ക, മാനേജിങ് ഡയറക്ടര്‍മാരായ വര്‍ഗീസ് ആലുക്ക, പോള്‍ ജെ. ആലുക്ക, ജോണ്‍ ആലുക്ക എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടന ഓഫറായി ഏറ്റവും കുറഞ്ഞത് 50,000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച് ആറുവരെ സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. വജ്രാഭരണങ്ങള്‍ക്ക് 20 ശതമാനം, പ്‌ളാറ്റിനത്തിന് ഏഴുശതമാനം എന്നിങ്ങനെയാണ് കിഴിവ്.

പുതിയ എച്ച്.യു.ഐ.ഡി. ഹാള്‍മാര്‍ക്ക് സ്വര്‍ണാഭരണങ്ങളായി പഴയ സ്വര്‍ണം മാറ്റിവാങ്ങാനും അനുബന്ധ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താനും അവസരമുണ്ട്. ഓരോ പര്‍ച്ചേസിനൊപ്പവും പ്രത്യേക ഗിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്.

business Bengaluru josealukas