/kalakaumudi/media/post_banners/abc2a709c99cafbcc3e43fb5d4c20db8a33aab5db923eb607ac45e32cfa4df38.jpg)
കൊച്ചി: എം ആർ ജ്യോതിയെ ഇന്ത്യൻ എഫ്എംസിജി കമ്പിനിയായ ജ്യോതി ലബോറട്ടറീസ് മാനേജിങ് ഡയറക്ടറായി നിയമിച്ചു. കമ്പിനി സ്ഥാപകനായ എം പി രാമചന്ദ്രൻറെ മകളാണ് എം ആർ ജ്യോതി. അടുത്ത ഏപ്രിൽ ഒന്നുമുതലാണ് നിയമനം പ്രാപല്യത്തിൽ വരുന്നത്. 5000 രൂപ പ്രാരംഭ നിക്ഷേപവുമായി പ്രവർത്തനമാരംഭിച്ച ജ്യോതി ലബോറട്ടറീസ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1769 കോടി രൂപയുടെ വിറ്റുവരവും 193 കോടി രൂപയുടെ അറ്റാദായവുമാണ് നേടിയത്. പുതുമയിലൂടെ ബ്രാൻഡുകൾ കൂടുതൽ കരുത്തുറ്റതാക്കുന്നതിനും തുടർച്ചയായ ഗവേഷണ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനുമാകും കൂടുതൽ ശ്രദ്ധ നൽകുകയെന്ന് നിലവിൽ കമ്പിനിയുടെ ഡയറക്ടറും, ചീഫ് മാർക്കറ്റിങ് ഓഫീസറുമായ ജ്യോതി പറഞ്ഞു.