/kalakaumudi/media/post_banners/e844c60376be4ad533bd3270b322e05b74982eb17079e71eec686c8cd300aa9d.png)
കൊച്ചി: ഉജാലയുടെ നിർമ്മാതാക്കളായ ജ്യോതി ലാബ്സ് പുത്തൻ ചുവടു വയ്പുമായി രംഗത്ത്. ഈ കൊറോണക്കാലത്ത് ആളുകൾ രക്ഷാകവചം പോലെ കൊണ്ടുനടക്കുന്ന രണ്ട് സംഭവങ്ങളാണ് ഒന്ന് സാനിറ്റൈസറും, മറ്റൊന്ന് മാസ്കും. ഹാൻഡ് സാനിറ്റൈസറുകളുടെ ഡിമാൻഡ് കുത്തനെ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ സാനിറ്റൈസറുകളുടെ നിർമ്മാണത്തിലേക്കാണ് ജ്യോതി ലാബ്സ് തിരിഞ്ഞിരിക്കുന്നത്. 40 മി.ലി അളവിലുള്ള ബോട്ടിലിന് 20 രൂപയാണ് വില. വേപ്പ് മിശ്രിതം കൂടി അടങ്ങിയ മര്‍ഗോ ഹാന്‍ഡ് സാനിറ്റൈസര്‍ 99.9% രോഗാണുക്കളെയും നശിപ്പിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഇന്നത്തെ സാഹചര്യത്തിൽ കൊറോണ വൈറസ് ബാധക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിന്റെ ഭാഗമായാണ് കമ്പനി മര്‍ഗോ ഹാന്‍ഡ് സാനിറ്റൈസര്‍ അവതരിപ്പിച്ചതെന്ന് ജ്യോതി ലാബ്‌സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജ്യോതി എം.ആര്‍ പറഞ്ഞു.