കല്യാണ്‍ എക്‌സ്പ്രസ് മാര്‍ട്ട് ഒല്ലൂരിലും

കല്യാണ്‍ എക്‌സ്പ്രസ് മാര്‍ട്ട് ഒല്ലൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എക്‌സ്പ്രസ് മാര്‍ട്ടിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു.

author-image
anu
New Update
കല്യാണ്‍ എക്‌സ്പ്രസ് മാര്‍ട്ട് ഒല്ലൂരിലും

തൃശ്ശൂര്‍: കല്യാണ്‍ എക്‌സ്പ്രസ് മാര്‍ട്ട് ഒല്ലൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എക്‌സ്പ്രസ് മാര്‍ട്ടിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് ലഭിച്ചുകൊണ്ടിരുന്ന എല്ലാ ഉത്പന്നങ്ങളും അതേ വിലയിലും ഗുണമേന്മയിലും കല്യാണ്‍ എക്‌സ്പ്രസ് മാര്‍ട്ടിലും ലഭ്യമാണ്. രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രവര്‍ത്തനസമയം. ഫ്രീ ഹോം ഡെലിവറി സൗകര്യവും എക്‌സ്പ്രസ് മാര്‍ട്ടില്‍ പ്രത്യേകം ഒരുക്കിയിട്ടുണ്ട്.

തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, കല്യാണ്‍ സില്‍ക്‌സ്, ഫാസിയോ ആന്‍ഡ് കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. പട്ടാഭിരാമന്‍, കല്യാണ്‍ ജൂവലേഴ്സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍, പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍, ടി.എസ്. അനന്തരാമന്‍, ടി.എസ്. ബലരാമന്‍, ടി.എസ്. രാമചന്ദ്രന്‍, വര്‍ദ്ധിനി പ്രകാശ്, മധുമതി മഹേഷ് എന്നിവര്‍ പങ്കെടുത്തു.

ollur kalyan express mart