കല്യാണ്‍ ജുവലേഴ്‌സ് ഇനി അയോധ്യയിലും

പ്രമുഖ സ്വര്‍ണാഭരണ ബ്രാന്‍ഡായ കല്യാണ്‍ ജുവലേഴ്സിന്റെ 250-ാം ഷോറൂം അയോദ്ധ്യയില്‍ പ്രവര്‍ത്തനമാരംഭിക്കും.

author-image
anu
New Update
കല്യാണ്‍ ജുവലേഴ്‌സ് ഇനി അയോധ്യയിലും

കൊച്ചി: പ്രമുഖ സ്വര്‍ണാഭരണ ബ്രാന്‍ഡായ കല്യാണ്‍ ജുവലേഴ്സിന്റെ 250-ാം ഷോറൂം അയോദ്ധ്യയില്‍ പ്രവര്‍ത്തനമാരംഭിക്കും. ഫെബ്രുവരി ഒന്‍പതിന് ബോളിവുഡ് സൂപ്പര്‍താരവും കല്യാണ്‍ ജുവലേഴ്സിന്റെ ബ്രാന്‍ഡ് അംബാസഡറുമായ അമിതാഭ് ബച്ചന്‍ ഷോറൂം ഉദ്ഘാടനം ചെയ്യും. ഉത്തരേന്ത്യന്‍ വിപണികളില്‍ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിക്കുന്നത്.

നടപ്പുസാമ്പത്തിക വര്‍ഷം പുതിയ 50 ഷോറൂമുകളാണ് കല്യാണ്‍ ജൂവലേഴ്സ് ആരംഭിച്ചത്. ഏപ്രിലിന് മുമ്പ്് 15 ഷോറൂമുകള്‍ ഇന്ത്യയിലും രണ്ട് ഷോറൂമുകള്‍ ഗള്‍ഫ് മേഖലയിലും ആരംഭിക്കും. പ്രധാന മെട്രോ നഗരങ്ങളില്‍ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. കല്യാണ്‍ ജുവലേഴ്സിന്റെ ആകെ വരുമാനത്തിന്റെ 13 ശതമാനം ഗള്‍ഫ് മേഖലയില്‍ നിന്നാണ് ലഭിക്കുന്നത്.

ശക്തമായ ബിസിനസ് സാധ്യതകളുള്ള അയോദ്ധ്യയില്‍ കല്യാണ്‍ ജുവലേഴ്സ് ഷോറൂമിന് തുടക്കം കുറിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജുവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

Latest News kalyan jewellers Business News