/kalakaumudi/media/post_banners/efa89cfa486698e7750f74dca483b78340bd4b78ff98f94a1ba4ebaedb805b9e.jpg)
മുംബൈ: കല്യാണ്‍ ജ്വല്ലേര്‍സ് ഓഹരികള്‍ കുതിച്ചുയര്‍ന്നു. ഒന്നാംപാദ ഫലം പുറത്തുവന്നപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 31% വര്‍ധനവാണ് സ്ഥാപനം റിപ്പോര്‍ട്ടു ചെയ്തത്.
ഇന്ന് രാവിലെ 158 രൂപയിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും ഓഹരി വാര്‍ത്ത വന്നതോടെ 165.2 രൂപ വരെയെത്തി.ഇന്ത്യയിലെ പ്രവര്‍ത്തനത്തില്‍ മാത്രം 34 ശതമാനം വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്.
കല്യാണ്‍ ജ്വല്ലേര്‍സ് ദീപാവലിക്കു മുന്‍പ് 20 പുതിയ ഷോറൂമുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ട്. 2024ല്‍ തന്നെ ആദ്യത്തെ ഫ്രാഞ്ചൈസി ആരംഭിക്കാനും കമ്പനി തയ്യാറെടുക്കുകയാണ്.
2021 മാര്‍ച്ചിലാണ് ഓഹരിക്ക് 10 രൂപ മുഖവിലയില്‍ ഐപിഒ അവതരിപ്പിക്കുന്നത്. 8687 പ്രൈസ് ബാന്‍ഡില്‍ തുടങ്ങിയ ഐപിഒയുടെ ഇഷ്യൂ സൈസ് 1175 കോടി രൂപയായിരുന്നു.
16,985 കോടി രൂപയാണ് കമ്പനിയുടെ നിലവിലെ മാര്‍ക്കറ്റ് മൂല്യം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 113.29 ശതമാനവും ഒരു വര്‍ഷത്തില്‍ 159.7 ശതമാനം ലാഭവും നിക്ഷേപകര്‍ക്ക് ലഭിച്ചു.
കഴിഞ്ഞ മൂന്നു മാസത്തിനിടെ ഓഹരി 30.62% മുന്നേറി. 52 ആഴ്ച്ചയിലെ താഴ്ന്ന നിരക്കായ 61 രൂപയില്‍ നിന്നും 162.39 ശതമാനം നേട്ടമെടുപ്പാണ് ഇതുവരെ ഓഹരിക്കുണ്ടായത്.