ഇന്ത്യയില്‍ 11 ഷോറൂമുകള്‍ കൂടി തുറക്കാനൊരുങ്ങി കല്യാണ്‍ ജൂവലേഴ്‌സ്

നിലവില്‍ തെക്കേയിന്ത്യയില്‍ 76 ഷോറൂമുകളും വടക്കേയിന്ത്യ, മധ്യ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലായി 48 ഷോറൂമുകളും പടിഞ്ഞാറന്‍ സംസ്ഥാന ങ്ങളില്‍ 23 ഷോറൂമുകളും കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 16 ഷോറൂമുകളും ഗള്‍ഫില്‍ 33 ഷോറൂമുകളുമാണുള്ളത്.

author-image
Greeshma Rakesh
New Update
ഇന്ത്യയില്‍ 11 ഷോറൂമുകള്‍ കൂടി തുറക്കാനൊരുങ്ങി കല്യാണ്‍ ജൂവലേഴ്‌സ്

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് ഈ മാസം 11 പുതിയ ഷോറൂമുകള്‍ തുറക്കുന്നു. ആഗോളതലത്തിലുള്ള കല്യാണിന്റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവിലാണു തുറക്കുന്നത്.ബിഹാറിലെ പാറ്റ്‌ന, നവാഡ, സീതാമാര്‍ഹി, അറാ എന്നിവിടങ്ങളിലും ഹരിയാനയിലെ ഫരീദാബാദ്, പാനിപ്പട്ട് എന്നിവിടങ്ങളിലും ഗുജറാത്തിലെ ആനന്ദിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും മധ്യപ്രദേശിലെ ജബല്‍പൂരിലും മുംബെയിലെ ചെമ്പൂരിലുമാണ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത്.

 

ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും സാന്നിദ്ധ്യമുള്ള കല്യാണ്‍ ജൂവലേഴ്‌സിന് ഗള്‍ഫിലെ നാല് രാജ്യങ്ങളിലും ഷോറൂമുകളുണ്ട്.നിലവില്‍ തെക്കേയിന്ത്യയില്‍ 76 ഷോറൂമുകളും വടക്കേയിന്ത്യ, മധ്യ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലായി 48 ഷോറൂമുകളും പടിഞ്ഞാറന്‍ സംസ്ഥാന ങ്ങളില്‍ 23 ഷോറൂമുകളും കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 16 ഷോറൂമുകളും ഗള്‍ഫില്‍ 33 ഷോറൂമുകളുമാണുള്ളത്.

 

ഇന്ത്യയിലെമ്പാടും ഷോറൂമുകള്‍ തുറക്കുന്നതിനാണ് കമ്പനി പരിശ്രമിക്കുന്നത്. ആഗോളതലത്തില്‍ കല്യാണ്‍ ബ്രാന്‍ഡിന്റെ ഇരുന്നൂറാമത് ഷോറൂം ജമ്മുവിലെ ചന്നിയില്‍ തുറക്കും. ബ്രാന്‍ഡിനെക്കുറിച്ചും ആഭരണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ അറിയാന്‍  www.kalyanjewellers.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Bussiness News india kalyan jewellers