കാന്താരി വില കുതിക്കുന്നു

എരിവ് പോലെ തന്നെ കാന്താരി മുളകിന്റെ വിലയും വന്‍തോതില്‍ ഉയരുയാണ്. ഒരു കിലോയിക്ക് അഞ്ഞൂറു മുതല്‍ ആയിരം വരെയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞവര്‍ഷം ഈ സീസണില്‍ അഞ്ഞൂറില്‍ താഴെയായിരുന്നു വില. ജൈവ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളും ആയൂര്‍വേദ ഔഷധ നിര്‍മാതാക്കളുമാണ് കാന്താരിയുടെ പ്രധാന ആവശ്യക്കാര്‍

author-image
S R Krishnan
New Update
കാന്താരി വില കുതിക്കുന്നു

കോതമംഗലം: വിപണിയില്‍ കാന്താരിയുടെ വില കുതിച്ചുയരുന്നു. വന്‍ വില വര്‍ദ്ധനയുണ്ടായിട്ടും കേരളത്തില്‍ കാര്യമായി ക്യഷി ചെയ്യാന്‍ കര്‍ഷകര്‍ തയ്യാറാകുന്നില്ല. എരിവ് പോലെ തന്നെ കാന്താരി മുളകിന്റെ വിലയും വന്‍തോതില്‍ ഉയരുയാണ്. ഒരു കിലോയിക്ക് അഞ്ഞൂറു മുതല്‍ ആയിരം വരെയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞവര്‍ഷം ഈ സീസണില്‍ അഞ്ഞൂറില്‍ താഴെയായിരുന്നു വില. ജൈവ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളും ആയൂര്‍വേദ ഔഷധ നിര്‍മാതാക്കളുമാണ് കാന്താരിയുടെ പ്രധാന ആവശ്യക്കാര്‍.ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലും ഇവയുടെ പ്രിയം ഏറിയത് വിലവര്‍ദ്ധനവിന് പ്രധാന കാരണമാണ്. കൊളസ്‌ട്രോളി ന്റെ അളവ് കുറക്കാന്‍ കാന്താരിയുടെ ഉപയോഗം കൊണ്ട് കഴിയുമെന്ന കണ്ടെത്തലാണ് ഇപ്പോള്‍ വില വര്‍ദ്ധനവിന് പ്രധാന കാരണം. ഇത്രമാത്രം വില ഉയര്‍ന്നിട്ടും കേരളത്തില്‍ വാണിജ്യ അടിസ്ഥാനത്തില്‍ കാന്താരി ക്യഷി പരീക്ഷിക്കാന്‍ കാര്യമായി ആരും മുന്നോട്ടു വരുന്നില്ല. മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ പോലെ തന്നെ ഈ രംഗത്തും തമിഴ്‌നാടും കര്‍ണ്ണാടകയും തന്നെ കാന്താരി ക്യഷിയുടെ ലാഭം കൊണ്ടു പോകുന്നു. കേരളത്തില്‍ വയനാട്, ഇടുക്കി, കോട്ടയം ജില്ലകളിലാണ് കുറച്ചെങ്കിലും കാന്താരി മുളക് വില്പന ക്കായി കൃഷി ചെയ്യുന്നത്. കാന്താരിക്ക് ക്യത്യമായ വിപണി ഇല്ലാത്തതും വിളവെടുപ്പിന്റെ ബുദ്ധിമുട്ടുമാണ് കര്‍ഷകരെ ഈ ക്യഷിയില്‍ നിന്നും അകറ്റുന്നത് .ജൈവ ഇനങ്ങളോട് ജനങ്ങള്‍ക്ക് താല്‍പര്യം കൂടി വരുന്ന അവസ്ഥയില്‍ എളുപ്പത്തില്‍ നടത്താവുന്ന ചിലവ് കുറഞ്ഞ നിലയില്‍ പരീക്ഷിക്കാവുന്ന ക്യഷിയാണിത്. തൈ നട്ട് മൂന്നു മാസം കൊണ്ട് വിളവെടുക്കാന്‍ കഴിയുന്ന ഈ ക്യഷി ലാഭകരമായി കൊണ്ടുപോകുവാന്‍ കഴിയുമെങ്കിലും നമ്മുടെ കര്‍ഷകര്‍ അതിന് തയ്യാറായി സമീപിക്കാറില്ലന്ന് ക്യഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ജൈവ രീതിയില്‍ കാന്താരിയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സാധ്യത കൂടി ഉപയോഗപ്പെടുത്താന്‍ കേരളത്തിന് കഴിയുമെന്ന് ക്യഷി വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു

kanthari