New Update
/kalakaumudi/media/post_banners/227eff51bb97aa1d667a0fac89ce25a7fc2c62c6ff6bc44df8ef0e29d4aecc36.jpg)
കൊച്ചി: കോഴിക്കോട് ആസ്ഥാനമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കാരാടന്‍ ലാന്‍ഡ്‌സ് കമ്പനിയുടെ പുതിയ ലോഗോ കൊച്ചിയില്‍ പ്രകാശനം ചെയ്തു. ഇന്ത്യയില്‍ ആദ്യമായി ലാന്‍ഡ് എക്‌സ്‌പോ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വെബ്‌സൈറ്റും അവതരിപ്പിച്ചു. ജൂലൈ ആദ്യവാരം കൊച്ചിയിലാണ് ലാന്‍ഡ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ഗുജറാത്തില്‍ നിന്നുള്ള ചന്തുഭായി പട്ടേല്‍, ചെന്നൈയില്‍ നിന്നുള്ള എം.എം. ബാബു, ഐ.ഐ.എം. പ്രൊഫ. രാമന്‍ കരിമ്പുഴ, കോര്‍പ്പറേറ്റ് ട്രെയ്‌നര്‍ മാണി പോള്‍ എന്നിവര്‍ പങ്കെടുത്തു. കൂടാതെ ലോഗോ പ്രകാശനത്തിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫ് അലി, ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള, ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, പി.കെ.സ്റ്റീല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ അഹമ്മദ്, എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശംസകള്‍ അറിയിച്ചു.
കാരാടന്‍ ലാന്‍ഡ്‌സ് കമ്പനി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കൊടുക്കല്‍ വാങ്ങലുകളില്‍ ഏകജാലകം എന്ന നൂതന ആശയം നടപ്പാക്കുകയാണ് ലാന്‍ഡ് എക്‌സ്‌പോ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ചെയര്‍മാന്‍ കാരാടന്‍ സുലൈമാന്‍ പറഞ്ഞു.
സ്വദേശികള്‍ക്കും, പ്രവാസികള്‍ക്കും, വ്യാപാര വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് മുന്നിട്ടിറങ്ങുന്നവര്‍ക്കും ഇവിടുത്തെ ഭൂമിയുടെ സ്വഭാവത്തെക്കുറിച്ചോ നിയമവശങ്ങളെക്കുറിച്ചോ ഈ മേഖലയിലെ യഥാര്‍ഥ വസ്തുതകളെക്കുറിച്ചോ കാര്യമായ ധാരണയുണ്ടാകാറില്ല. ഈ സാഹചര്യത്തില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ക്രയവിക്രയങ്ങള്‍ തികച്ചും സുതാര്യമായും, വേഗത്തിലും നടപ്പാക്കി വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഒരുപോലെ ആശ്രയിക്കാവുന്നതും അതുവഴി കേരളത്തില്‍ പുതിയ പദ്ധതികള്‍ക്ക് അനായാസം ഭൂമി കണ്ടെത്തി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അവസരമൊരുക്കുകയാണ് ഡിജിറ്റല്‍ റിയല്‍ എസ്റ്റേറ്റ് എന്ന നൂതന ആശയം നടപ്പാക്കുന്നതിലൂടെ കാരാടന്‍ ലാന്‍ഡ്‌സ് കമ്പനി ലക്ഷ്യം വയ്ക്കുന്നതെന്നും സുലൈമാന്‍ കാരാടന്‍ പറഞ്ഞു. കമ്പനിയുടെ വെബ്‌സൈറ്റ് വഴി വസ്തു വില്‍പ്പനയും വാങ്ങലും അനായാസം നടത്താം. വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ ആധികാരികത സംബന്ധിച്ചും നിയമവശങ്ങളെക്കുറിച്ചും കമ്പനി വിശദമായ അന്വേഷണം നടത്തി ഇടപാടുകാരെ ബോധിപ്പിക്കും. നിയമവിദഗ്ധരടങ്ങിയ പാനലിന്റെ സഹകരണത്തോടെയാണ് കമ്പനി ഇതു നടപ്പാക്കുക. ഭൂമി കാണിച്ചു കൊടുക്കുന്നതു മുതല്‍ രജിസ്‌ട്രേഷന്‍ വരെയുള്ള ഘട്ടങ്ങളില്‍ ഇടപാടുകാരന് കമ്പനി പൂര്‍ണ്ണ പിന്തുണ നല്‍കും. നിക്ഷേപവും രജിസ്‌ട്രേഷനും മാത്രം ഇടപാടുകാരന്‍ നടത്തിയാല്‍ മതിയാകും. കൊച്ചിയില്‍ ആരംഭിക്കുന്ന പദ്ധതി പിന്നീട് മറ്റു നഗരങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണ്.
ലാന്‍ഡ് എക്‌സ്‌പോയില്‍ പതിനാലു ജില്ലകളിലെയും പ്‌ളോട്ടുകള്‍ തരം തിരച്ച് അവതരിപ്പിക്കും. ഇതു കണ്ട് ഇഷ്ടപ്പെടുന്നവര്‍ക്ക് വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി കമ്പനിയെ സമീപിക്കാം. ഇന്ത്യയിലെ ബിസിനസ് പ്രമുഖര്‍ എക്‌സ്‌പോയുടെ ഭാഗമാകും. ലോഗോ പ്രകാശന വേളയില്‍ കമ്പനി ഡയറക്ടര്‍മാരായ മുഹമ്മദ് സഫ്‌റാദ്, അഹമ്മദ് ഷെഫ്രിന്‍, മുഹമ്മദ് സുനീര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രവീന്ദ്രന്‍ നായര്‍ എന്നിവരും പങ്കെടുത്തു.