വമ്പൻ പ്രഖ്യാപനങ്ങൾ; ഗൗതം അദാനിക്കായി ശബ്ദമുയർത്തി മകൻ കരൺ അദാനി

വിവാദങ്ങൾക്ക് പരസ്യമായി മറുപടി പറയാതെ കുറേ ദിവസങ്ങൾ ഗൗതം അദാനി മൗനം പാലിച്ചു.അദാനി ഗ്രൂപ്പിന് വേണ്ടി ഗ്രൂപ്പ് സിഎഫ്ഒ ജിഗേഷിൻഡര്‍ സിങ് ആണ് വിഷയത്തിലെ ഔദ്യോഗിക പ്രതികരണവുമായി ആദ്യം രംഗത്ത് എത്തിയത്.

author-image
Lekshmi
New Update
വമ്പൻ പ്രഖ്യാപനങ്ങൾ; ഗൗതം അദാനിക്കായി ശബ്ദമുയർത്തി മകൻ കരൺ അദാനി

വിവാദങ്ങൾക്ക് പരസ്യമായി മറുപടി പറയാതെ കുറേ ദിവസങ്ങൾ ഗൗതം അദാനി മൗനം പാലിച്ചു.അദാനി ഗ്രൂപ്പിന് വേണ്ടി ഗ്രൂപ്പ് സിഎഫ്ഒ ജിഗേഷിൻഡര്‍ സിങ് ആണ് വിഷയത്തിലെ ഔദ്യോഗിക പ്രതികരണവുമായി ആദ്യം രംഗത്ത് എത്തിയത്.ഹിൻഡൻബർഗ് ആളിക്കത്തിയതിന് ശേഷം അദാനി ഗ്രൂപ്പ് ആദ്യമായി ഇന്ത്യയിൽ വലിയ പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുകയാണ്.അദാനി ഗ്രൂപ്പിൻെറ മുഖമായത് ഗൗതം അദാനിയുടെ മൂത്തമകൻ കരൺ അദാനി.

 

ആന്ധ്രപ്രദേശിൽ നടന്ന ആഗോള നിക്ഷേപക സംഗമത്തിൽ കരൺ നടത്തിയ വലിയ പ്രഖ്യാപനങ്ങൾ അമ്പരപ്പിക്കുന്നത് തന്നെയായിരുന്നു. നിലവിൽ അദാനി പോർട്ട്സ് ആൻഡ് സെസ് ലിമിറ്റഡിൻെറ സിഇഒയും അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡിൻെറ ഡയറക്ടറുമാണ്. 640 കോടി ഡോളറിന് അദാനി ഗ്രൂപ്പ് ഏറ്റെടുത്ത പ്രമുഖ സിമൻറ് കമ്പനിയായ എസിസിയുടെ നേതൃത്വം കരൺ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്.

പ്രതിവർഷം 10 ദശലക്ഷം ടൺ സംയോജിത ശേഷിയുള്ള രണ്ട് സിമൻറ് പ്ലാൻറുകൾ സ്ഥാപിക്കുന്നതിന് പുറമെ 15,000 മെഗാ വാട്ടിൻെറ പുനരുപയോഗിക്കാവുന്ന ഊ‍ർജ പദ്ധതികളും ഡാറ്റാ സെന്റർ പ്രഖ്യാപനവും പുതിയതായി നടത്തിയിട്ടുണ്ട്.തുറമുഖ മേഖലയിലെ ശേഷി ഉയർത്താനുള്ള വമ്പൻ പ്രഖ്യാപനവും ഇതിൽ ഉൾപ്പെടുന്നു.

ആന്ധ്രാ പ്രദേശ് സർക്കാർ വ്യക്തമാക്കിയതനുസരിച്ച്, അദാനി ഗ്രീൻ എനർജി മാത്രം ആന്ധ്രയിൽ 21,820 കോടി രൂപയുടെ നിക്ഷേപവും 14,000 തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. ആന്ധ്രാപ്രദേശിലെ തുറമുഖങ്ങൾ, ലോജിസ്റ്റിക്‌സ്, പവർ, ഭക്ഷ്യ എണ്ണ മേഖല, ഡാറ്റാ സെന്ററുകൾ തുടങ്ങി വിവിധ മേഖലകളിൽ ബിസിനസ് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ് എന്ന് കരൺ വ്യക്തമാക്കുന്നു.

നിലവിൽ, പ്രതിവർഷം 100 ദശലക്ഷം മെട്രിക് ടൺ ശേഷിയുള്ള രണ്ട് വലിയ സ്വകാര്യ തുറമുഖങ്ങളാണ് അദാനി ഗ്രൂപ്പ് ആന്ധ്രാപ്രദേശിൽ ഏറ്റെടുത്ത് നടത്തുന്നത്.ഇവിടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വമ്പൻ പദ്ധതികളാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.വെള്ളിയാഴ്ച ഗ്രൂപ്പ് പ്രഖ്യാപിച്ച 15,000 മെഗാവാട്ടിന്റെ ഊർജ പദ്ധതികൾ വിശാഖപട്ടണവും, വിജയനഗരവും ഉൾപ്പെടെ വിവിധ സ്ഥാലങ്ങളിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ നിലവിൽ വരും.

18,000-ത്തിലധികം പേർക്ക് നേരിട്ടും 54,000-ലധികം പേർക്ക് പരോക്ഷമായും അദാനി ഗ്രൂപ്പ് തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.ഇത് കൂടാതെയാണ് പുതിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.കരൺ അദാനി പ്രഖ്യാപിച്ച വമ്പൻ പദ്ധതികൾ കൂടുതൽ നിക്ഷേപം കൊണ്ടുവരിക മാത്രമല്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് കരുതുന്നു.

 

karan adhani announcements