കരൂര്‍ വൈശ്യ ബാങ്കുമായി ഒരുമിക്കാന്‍ ഒരുങ്ങി എച്ച്ഡിഎഫ്‌സി ലൈഫ്

കരൂര്‍ വൈശ്യ ബാങ്കും ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനമായ എച്ച്.ഡി.എഫ്.സി ലൈഫും ധാരണാപത്രം ഒപ്പിട്ടു.

author-image
anu
New Update
കരൂര്‍ വൈശ്യ ബാങ്കുമായി ഒരുമിക്കാന്‍ ഒരുങ്ങി എച്ച്ഡിഎഫ്‌സി ലൈഫ്

 

കൊച്ചി: കരൂര്‍ വൈശ്യ ബാങ്കും ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനമായ എച്ച്.ഡി.എഫ്.സി ലൈഫും ധാരണാപത്രം ഒപ്പിട്ടു. സമ്പാദ്യം, നിക്ഷേപം, വിരമിക്കല്‍, ഗുരുതര രോഗങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരങ്ങളുള്ള എച്ച്.ഡി.എഫ്.സി ലൈഫിന്റെ വിപുലമായ ഇന്‍ഷ്വറന്‍സ് ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ കരൂര്‍ വൈശ്യ ബാങ്കിന്റെ ഈ കോര്‍പ്പറേറ്റ് ഏജന്‍സി ക്രമീകരണം സഹായിക്കും. കരൂര്‍ വൈശ്യ ബാങ്കിന്റെ ബാങ്കിംഗ് അനുഭവവും എച്ച്.ഡി.എഫ്.സി ലൈഫിന്റെ വൈദഗ്ധ്യവും സമന്വയിപ്പിച്ച് മികച്ച സേവനത്തോടൊപ്പം നിരവധി ആനുകൂല്യങ്ങളും നല്‍കാന്‍ ഈ സഹകരണം സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Business News Latest News