കത്താറ ഹോള്‍ഡിങ്സ് പ്ലാസ ഹോട്ടല്‍ സ്വന്തമാക്കുന്നു

ദോഹ: ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ പ്ലാസ ഹോട്ടല്‍ ഖത്തര്‍ സര്‍ക്കാരിന്‌റെ ഉടമസ്ഥതയിലുള്ള കത്താറ ഹോള്‍ഡിങ്സ് സ്വന്തമാക്കുന്നു. 60 കോടി ഡോളറിനാണ് ( ഏകദേശം 4150 കോടി രൂപ) കരാര്‍ ഉറപ്പിച്ചിരിക്കുന്നതെന്ന്

author-image
Kavitha J
New Update
കത്താറ ഹോള്‍ഡിങ്സ് പ്ലാസ ഹോട്ടല്‍ സ്വന്തമാക്കുന്നു

ദോഹ: ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ പ്ലാസ ഹോട്ടല്‍ ഖത്തര്‍ സര്‍ക്കാരിന്‌റെ ഉടമസ്ഥതയിലുള്ള കത്താറ ഹോള്‍ഡിങ്സ് സ്വന്തമാക്കുന്നു. 60 കോടി ഡോളറിനാണ് ( ഏകദേശം 4150 കോടി രൂപ) കരാര്‍ ഉറപ്പിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജെന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്ക് നഗരത്തിന്റെ മുഖമുദ്രകളില്‍ ഒന്നായ പ്ലാസ ഹോട്ടല്‍ കുറച്ച് കാലം മുന്‍പ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലായിരുന്നു. ഇന്ത്യന്‍ കമ്പനിയായ സഹാറയുടെ പക്കലാണ് ഹോട്ടലിന്റെ 75% ഓഹരികള്‍. ഹോട്ടലിന്റെ പൂര്‍ണമായ ഉടമസ്ഥാവകാശമാണ് കത്താറ സ്വന്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം കത്താറാ ഹോള്‍ഡിങ്ങോ സഹാറയോ ഇടപാടിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ന്യൂ യോർക്ക് പ്ലാസ, ന്യൂയോര്‍ക്കിലെതന്നെ ഡ്രീം ഡൗണ്‍ടൗണ്‍ ഹോട്ടല്‍, ലണ്ടനിലുള്ള ഗ്രോസ്വെനര്‍ ഹൗസ് എന്നിവയില്‍ സഹാറാ ഗ്രൂപ്പിന് ഓഹരികള്‍ ഉണ്ട്. 2016 ജൂലൈയില്‍ ഇന്ത്യന്‍ സുപ്രീം കോടതി ഇവ വില്‍ക്കാന്‍ സഹാറയ്ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി(ക്യു.ഐ.എ) പിന്മാറുകയായിരുന്നു.

plaza hotel